കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവർ ടി.ആർ. ദിലീപും കണ്ടക്ടർ എം. സബീനയും
ഒറ്റപ്പാലം: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരന് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ കൈത്താങ്ങായി. പട്ടാമ്പിയിലേക്കുള്ള യാത്രയ്ക്കിടെ ഒറ്റപ്പാലത്തുവെച്ച് പാലക്കാട് കണ്ണാടി സ്വദേശിക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കെ.എസ്.ആര്.ടി.സി. ജീവനക്കാരായ എം. സബീനയും ടി.ആര് ദിലീപും കൂടുതലൊന്നും ആലോചിച്ചില്ല. ബസ് ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ കയറ്റാതെ നേരെ കണ്ണിയംപുറം വള്ളുവനാട് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന് സമീപത്തേക്കെത്തിച്ചു. ഇയാളെ ഡോ. പി.എം. സാജന് പരിശോധിച്ചപ്പോള്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ അടിയന്തര കുത്തിവെപ്പ് നല്കി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ആശുപത്രിയധികൃതര്‍ അറിയിച്ചു. കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ സമയോചിത ഇടപെടലാണ് അപകടാവസ്ഥ ഒഴിവാക്കിയത്. ഒപ്പമുള്ള യാത്രക്കാരും ഒരുമനസ്സോടെ നിന്നു.
ചൊവ്വാഴ്ചരാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. പാലക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി. ബസ് ഈസ്റ്റ് ഒറ്റപ്പാലത്തെത്തിയപ്പോഴാണ് പട്ടാമ്പിയില്‍ സര്‍ക്കാര്‍ ജീവനക്കാരനായ 38കാരന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒറ്റപ്പാലം റീസര്‍വേ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ അന്‍വര്‍സാദിഖ് ബസിലെ ജീവനക്കാരോട് വിവരം പറഞ്ഞു. വനിതാ കണ്ടക്ടര്‍ പുലാപ്പറ്റ കുമ്മനഴി എം. സബീന, ഡ്രൈവര്‍ ടി.ആര്. ദിലീപ് എന്നിവര്‍ പോലീസിനെ വിളിച്ചു.
ആംബുലന്‍സ് കാത്തുനില്‍ക്കാതെ വേഗം ആശുപത്രിയിലേക്ക് പോവാന്‍ പോലീസ് നിര്‍ദേശിച്ചതോടെ ആളുകളെ പട്ടണത്തിലിറക്കി സ്റ്റാന്‍ഡില്‍ക്കയറാതെ ബസ് നേരെ ആശുപത്രിയിലേക്ക് കയറ്റി. ഇയാളെ മാറ്റിയശേഷമാണ് കെ.എസ്.ആര്.ടി.സി. ബസ് യാത്രതുടര്‍ന്നത്.
Content Highlights: ksrtc bus driver and conductor helps passenger who fell ill during journey
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..