കിണറ്റിലേക്ക് ചാടി ഷീല ജീവിതത്തിലേക്ക് ഉയര്‍ത്തിയത് കുരുന്നുജീവന്‍


ഗൗരിനന്ദനയെ ഷീല, അമ്മ ഗോപികയ്ക്ക് കൈമാറുന്നു

കോതമംഗലം: ആ കൂട്ടനിലവിളി ഷീലയുടെ ഹൃദയത്തിലാണ് തറച്ചത്. ഓടിയെത്തുമ്പോള്‍ അയല്‍പക്കത്തെ കിണറ്റിനു ചുറ്റും ആള്‍ക്കൂട്ടം. താഴെ ആള്‍പ്പൊക്കം വെള്ളത്തില്‍ മുങ്ങിത്താഴുകയാണ് പിഞ്ചുകുഞ്ഞ്. എന്തുചെയ്യണമെന്നറിയാതെ തരിച്ചുനില്‍ക്കുകയാണ് ചുറ്റുംകൂടിയവര്‍. പിന്നൊന്നും ആലോചിക്കാനാകുമായിരുന്നില്ല ഷീലയ്ക്ക്. അവിടെ ദൈവത്തിന്റെ കരം പ്രവര്‍ത്തിച്ചു. ധൈര്യം സംഭരിച്ച് കയറില്‍ത്തൂങ്ങി കിണറ്റിലേക്ക് ചാടി... കോരിയെടുത്തത് ഒരു ജീവന്‍... കുട്ടമ്പുഴയില്‍ കിണറ്റില്‍വീണ ഒന്നരവയസ്സുകാരി ഗൗരിനന്ദന ജീവിതത്തിലേക്ക് തിരികെക്കയറി.

കുട്ടമ്പുഴയ്ക്ക് സമീപം ഉരുളന്‍തണ്ണി പാലയ്ക്കല്‍ കിഷോര്‍-ഗോപിക ദമ്പതിമാരുടെ മകള്‍ ഗൗരിനന്ദനയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. നിമിഷങ്ങള്‍ക്കകം പിഞ്ചുകുഞ്ഞിനെ കിണറ്റില്‍നിന്ന്് പുറത്തെത്തിച്ച് രക്ഷകയായതാകട്ടെ പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ ഭാര്യ ഷീലയും.

ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. മുറ്റത്ത് കളിക്കുകയായിരുന്നു കുഞ്ഞ്. കിണറ്റിന്‍കരയില്‍ പാത്രം കഴുകുന്ന മുത്തശ്ശിയെ കണ്ട്് എത്തിയപ്പോഴാണ് കാല്‍തെറ്റി കിണറ്റില്‍ വീണത്. ചെറിയ ചുറ്റുമതിലുള്ള കിണറിന്റെ മുകളില്‍ വിരിച്ചിരുന്ന വലയില്‍ കുടുങ്ങിയാണ് 20 അടി താഴ്ചയുള്ള കിണറ്റിലേക്ക്് കുഞ്ഞ്് വീണത്. ഇതുകൊണ്ട് ആഘാതം കുറഞ്ഞു.

ഷീല തൊഴിലുറപ്പ് പണികഴിഞ്ഞ്് വീട്ടില്‍വന്നുകയറിയ സമയത്താണ് കൂട്ടനിലവിളി കേട്ടത്. കിണറിന്റെ അടിത്തട്ടിലെ പാറയില്‍ കയറിനില്‍ക്കാന്‍ കഴിഞ്ഞതോടെയാണ് കുഞ്ഞും ഷീലയും സുരക്ഷിതയായത്. മുകളില്‍ നിന്നിരുന്ന വെട്ടിത്തറ ബിജു കിണറ്റിലേക്കിറങ്ങി ഏണിയിലൂടെ കുഞ്ഞിനെ കരയ്‌ക്കെത്തിക്കുകയായിരുന്നു. കൂടിനിന്നവരുടെ സഹായത്തോടെ ഷീലയും പുറത്തെത്തി. കയറിലൂടെ ഊര്‍ന്നിറങ്ങിയതുമൂലം ഷീലയുടെ രണ്ട് കൈകള്‍ക്കും പരിക്കുണ്ട്.

ഷീലയുടെ ധീരതയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു പിന്നെ. ഒട്ടേറെപ്പേര്‍ ഷീലയെ സന്തോഷമറിയിച്ചു. തന്റെ പിഞ്ചുമകളെ രക്ഷിച്ച ഷീലയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്ന് ഗോപിക പറഞ്ഞു.

ഷീല മുമ്പും ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ധീരതയുടെ മേലങ്കിയണിഞ്ഞിട്ടുണ്ട്. വിവാഹിതയാകുന്നതിനു മുമ്പാണത്.

സ്വദേശമായ ചാലക്കുടിയിലെ കനാലില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് ഷീല അന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented