ഒരുമാസം മുമ്പ് വരെ അവൻ ജാക്കായിരുന്നു; ഓർമ്മ തിരിച്ചുകിട്ടപ്പോൾ അശ്രുളായി, ഒരു കുഞ്ഞിന്റെ പിതാവും


യുവാവിന് ഓർമക്കുറവും മാനസികപ്രശ്നവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ സ്നേഹാലയം ആവശ്യമായ ചികിത്സയും മരുന്നും മറ്റ് പരിചരണവും നൽകി. ആഴ്ചകൾ പിന്നിട്ടതോടെ ഓർമ വീണ്ടെടുത്ത യുവാവ് തന്റെ പേര് ജാക്കെന്നല്ല, അശ്രുൾ ആണെന്ന് അറിയിച്ചു.

സഹോദരൻ മുക്തജുളിനും ബ്രദർ ഈശോദാസിനുമൊപ്പം അശ്രുൾ ‍(മധ്യത്തിൽ)

കാഞ്ഞങ്ങാട്: ഒരുമാസം മുൻപ് യുവാവ് ജാക്ക് ആയിരുന്നു. പിന്നീട് എപ്പഴോ ഓർമകൾ തിരിച്ചുകിട്ടിയപ്പോൾ അശ്രുളായി മാറി. ഇപ്പോൾ ഭാര്യയും കുഞ്ഞും ബന്ധുക്കളുമുള്ള വീട്ടുകാരനും. ഓർമകൾ നഷ്ടപ്പെട്ട യുവാവിന്റെ ജീവിതത്തിലെ പ്രധാന വിഴിത്തിരിവിനാണ് ബുധനാഴ്ച അമ്പലത്തറ സ്നേഹാലയം സാക്ഷിയായത്.

ഒരുമാസം മുൻപാണ് ചിത്താരിയിൽ അലഞ്ഞുനടന്നിരുന്ന 30-കാരനായ ഹിന്ദി സംസാരിക്കുന്ന യുവാവിനെ പോലീസ് അമ്പലത്തറ സ്നേഹാലയത്തിലെത്തിച്ചത്. തന്റെ പേര് ജാക്ക് ആണെന്നാണ്‌ അന്ന് യുവാവ് പോലീസിനോട് പറഞ്ഞത്. യുവാവിന് ഓർമക്കുറവും മാനസികപ്രശ്നവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ സ്നേഹാലയം ആവശ്യമായ ചികിത്സയും മരുന്നും മറ്റ് പരിചരണവും നൽകി. ആഴ്ചകൾ പിന്നിട്ടതോടെ ഓർമ വീണ്ടെടുത്ത യുവാവ് തന്റെ പേര് ജാക്കെന്നല്ല, അശ്രുൾ ആണെന്ന് അറിയിച്ചു.



നാട്ടിലുള്ള രാഹുൽ എന്ന സുഹൃത്തിന്റെ ഫോൺനമ്പർ കൈമാറുകയും ചെയ്തു. സ്നേഹാലയം അധികൃതർ ഫോൺനമ്പറിൽ വിളിച്ച് അന്വേഷിച്ച് യുവാവിനെ സംബന്ധിച്ച കാര്യങ്ങൾ മനസ്സിലാക്കി. യുവാവ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണെന്നും തിരിച്ചറിഞ്ഞു. കൊൽക്കത്തയിലെ ലൊക്കാൻമതി ഡങ്കപാറയിലെ എസ്.കെ. ഉർഫാന്റെ മകനാണെന്നും മനസ്സിലായി. അഞ്ച് സഹോദരങ്ങളും യുവാവിനുണ്ട്. നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന അശ്രുൾ രണ്ടുവർഷം മുൻപ് മുംബൈയിലേക്ക് ഡ്രൈവർ ജോലി തേടി പോകുകയായിരുന്നു. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല.

ബന്ധുക്കളെല്ലാം ഇത്രയുംനാൾ അശ്രുളിനെ തേടി നടക്കുകയായിരുന്നു. നിരാശയായിരുന്നു ഫലം. സുഹൃത്ത് രാഹുലിന്റെ ഫോൺവിളി ബന്ധുക്കൾക്ക് ആശ്വാസവും പ്രതീക്ഷയുമായി. സഹോദരൻ മുക്തജുൾ ബുധനാഴ്ച സ്നേഹാലയത്തിലെത്തി അശ്രുളിനെ നാട്ടിലേക്ക് കൊണ്ടുപോയി. ഇതിനുമുൻപും ഓർമ നഷ്ടപ്പെട്ട് എത്തിയിരുന്ന നിരവധിപ്പേർ സ്നേഹാലയത്തണലിൽ ബന്ധുക്കളെ തേടിപ്പിടിച്ചിരുന്നു. 2017-ൽ ഡയറക്ടറായി ചുമതലയേറ്റ ശേഷം 77 പേരാണ് സ്നേഹാലയത്തണലിലൂടെ ബന്ധുക്കളെ തേടിയെത്തിയതെന്ന് ബ്രദർ ഈശോദാസ് പറഞ്ഞു.

Content Highlights: Kolkata native ashrul recollect his lost memory


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented