ഏറ്റെടുക്കാൻ സംഘടനകൾ, വീടിന്റെ അ‌റ്റകുറ്റപ്പണികൾ നടത്തുമെന്ന് ജഡ്ജി; സെലിന് സഹായപ്രവാഹം | Impact


സ്വന്തം ലേഖകന്‍

അ‌രയ്ക്കൊപ്പം വെള്ളത്തിൽ 'എനിക്ക് നിക്കാൻ പറ്റണില്ല, തണുത്ത് വിറയ്ക്കുകയാണ്' എന്നുപറഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയ സെലിന്റെ വാർത്ത പുറത്തുവന്നതോടെ നിരവധി വ്യക്തികളും സംഘടനകളുമാണ് സഹായവുമായി എത്തിയിരിക്കുന്നത്.

സെലിൻ

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിൽ തണുത്തുവിറച്ച കമ്മട്ടിപ്പാടത്തെ വയോധിക സെലിന് സുമനസ്സുകളുടെ സഹായപ്രവാഹം. സെലിനെ ഏറ്റെടുക്കാൻ തയ്യാറായി ആലുവയിൽ നിന്നുള്ള വെൽഫെയർ അ‌സോസിയേഷൻ ട്രസ്റ്റും കോട്ടയത്തെ സ്നേഹക്കൂടും സന്നദ്ധത അ‌റിയിച്ച് കമ്മട്ടിപ്പാടത്തെത്തി. വീടിന്റെ അ‌റ്റകുറ്റപ്പണികൾ നടത്തി നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിസെക്രട്ടറിയും സബ് ജഡ്ജുമായ രഞ്ജിത്ത് കൃഷ്ണൻ അ‌റിയിച്ചു. ലയൺസ് ക്ലബ്ബ് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ചെലവുകൾക്കായി അ‌ക്കൗണ്ടിലേക്ക് പതിനായിരം രൂപയും നൽകി.

ചൊവ്വാഴ്ച കൊച്ചിയിൽ പെയ്ത കനത്ത മഴയിൽ വെള്ളം കയറിയ വീട്ടിൽനിന്നും അ‌ഭയം തേടി അ‌ലഞ്ഞ സെലിന്റെ ദുരവസ്ഥ മാതൃഭൂമി ഡോട്ട് കോമാണ് പുറംലോകത്തെ അ‌റിയിച്ചത്. ജീർണാവസ്ഥയിലുള്ള വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധിക സമീപത്തെ വീടുകളിൽ ജോലിചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. അ‌രയ്ക്കൊപ്പം വെള്ളത്തിൽ 'എനിക്ക് നിക്കാൻ പറ്റണില്ല, തണുത്ത് വിറയ്ക്കുകയാണ്' എന്നുപറഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയ സെലിന്റെ വാർത്ത പുറത്തുവന്നതോടെ നിരവധി വ്യക്തികളും സംഘടനകളുമാണ് സഹായവുമായി എത്തിയിരിക്കുന്നത്.

കൊച്ചിയിലെ വെള്ളക്കെട്ടിനെ കുറിച്ച് അ‌റിയാമായിരുന്നെങ്കിലും കമ്മട്ടിപ്പാടത്തെ അ‌വസ്ഥ ഇത്രമാത്രം ഭീകരമാണെന്ന് അ‌റിഞ്ഞത് സെലിനെ കുറിച്ചുള്ള വാർത്തയിലൂടെയാണെന്ന് ജസ്റ്റിസ് രഞ്ജിത്ത് കൃഷ്ണൻ പറഞ്ഞു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി അംഗം അ‌ഡ്വ. ഷജ്നയും ജസ്റ്റിസിനൊപ്പം എത്തിയിരുന്നു. ജസ്റ്റിസ് രഞ്ജിത്ത് കൃഷ്ണന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ സെലിന്റെ വീട്ടിലെത്തി. സെലിന്റെ പുനരധിവാസത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ വി.സി.രാജേന്ദ്രൻ അ‌റിയിച്ചു.

സെലിനെ എത്രയും വേഗം ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകിയാണ് ആലുവയിലെ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് അംഗങ്ങളായ മുഹമ്മദ് ഇഖ്ബാലും റോസ്ലിൻ മേരി ബെന്നിയും മടങ്ങിയത്. ഇതിനായി ബന്ധുക്കളുടെ സമ്മതം ഉൾപ്പെടെ ആവശ്യമാണ്. ഇതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും കഴിയുമെങ്കിൽ നാളെത്തന്നെ സെലിനെ കൊണ്ടുപോകാൻ തയ്യാറാണെന്നും അ‌വർ പറഞ്ഞു.

Content Highlights: Kochi heavy rain - old women Selin got help from peoples after mathrubhumi.com news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented