• വെബ് ആൻഡ് ക്രാഫ്റ്റിന്റെ ആദ്യ ജീവനക്കാരനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ക്ലിന്റ് ആന്റണിക്ക് കമ്പനി സി.ഇ.ഒ. എബിൻ ജോസ്, വൈസ് പ്രസിഡന്റ് ജിലു ജോസഫ് എന്നിവർ ചേർന്ന് മെഴ്‌സിഡസ് ബെൻസ് സമ്മാനിക്കുന്നു
കൊരട്ടി (തൃശ്ശൂർ): ഇരുന്നൂറ് രൂപയുടെ മൂലധനത്തിൽനിന്ന് ഐ.ടി.യുടെ ആഗോള സാധ്യതകളിലേക്കുള്ള വളർച്ചയിൽ ഒപ്പംനിന്ന ആദ്യ ജീവനക്കാരന് സ്‌നേഹസമ്മാനമായി ഏതാണ്ട് 70 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ് സി ക്ലാസ്. കൊരട്ടി ഇൻഫോ പാർക്കിലെ ആഗോള ഐ.ടി. സൊലൂഷൻ പ്രൊവൈഡറായ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് കമ്പനി സി.ഇ.ഒ. എബിൻ ജോസാണ് കമ്പനിയുടെ വളർച്ചയിലും വിജയത്തിലും കൂടെനിന്ന ചീഫ് ക്രിയേറ്റീവ് ഓഫീസർ ക്ലിന്റ് ആന്റണി ക്ക് കാർ സമ്മാനിച്ചത്.
2012-ൽ വെബ് ആൻഡ് ക്രാഫ്റ്റ് കമ്പനിക്ക് തുടക്കംകുറിക്കുമ്പോൾ സ്ഥാപനത്തിനൊപ്പമുണ്ടായിരുന്ന നാലുപേരിൽ ആദ്യ ജീവനക്കാരനാണ് ക്ലിന്റ്. 10 വർഷം പിന്നിട്ട കമ്പനിക്ക് നിലവിൽ ലോകത്തെമ്പാടുമുള്ള 650 പ്രമുഖ കമ്പനികൾ ഇടപാടുകാരുടെ പട്ടികയിലുണ്ടെന്ന് വൈസ് പ്രസിഡന്റ് ജിലു ജോസഫ് പറഞ്ഞു.
കാറിന്റെ കൈമാറ്റച്ചടങ്ങിൽ ഇൻഫോ പാർക്ക് സി.ഇ. ഒ. സുശാന്ത് കുറുന്തിൽ, ഇൻഫോ പാർക്ക് കേരള സ്ഥാപക സി.ഇ.ഒ. കെ.ജി. ഗിരീഷ് ബാബു, മെന്റർ ജോസഫ് മറ്റപ്പിള്ളി, ഷമീം റഫീഖ് തുടങ്ങിയവരും സംബന്ധിച്ചു.
Content Highlights: Kerala businessman gifts Mercedes Benz to employee
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..