• ഒരു മരം വളർന്നിടത്തുനിന്ന് പിഴുതുമാറ്റി മറ്റൊരിടത്തേക്ക് നടുന്ന രീതി ചിത്രങ്ങളിലൂടെ | വര: വിജേഷ് വിശ്വം
കാസർകോട്: അടുക്കത്ത് ബയൽ സ്കൂളിന് ഇന്ന് മാമ്പഴത്തിന്റെ മധുരമൂറുന്ന ദിവസമാണ്. അവിടത്തെ മണ്ണും മനസ്സും കാത്തിരുന്ന ശുഭമുഹൂർത്തം. മലയാളത്തിന്റെ കവയിത്രി സുഗതകുമാരി നട്ടുവളർത്തിയ നാട്ടുമാവ് ബുധനാഴ്ച മുതൽ ആ അക്ഷരമുറ്റത്ത് വേരാഴ്ത്തി തളിരിട്ടുതുടങ്ങും. ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കാത്തിരുന്ന ആ ചടങ്ങ്.
ചൊവ്വാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാവിൻചുവട്ടിലെ മണ്ണ് നീക്കി. തായ്‌വേരുകൾക്ക് പോറലേൽക്കാതിരിക്കാൻ ചുവട്ടിൽനിന്ന് ഒന്നരമീറ്റർ മാറിയാണ് മണ്ണെടുത്തത്. മരം ലോറിയിലേക്ക് മാറ്റുമ്പോൾ വേരിനോട് ചേർന്നിരിക്കുന്ന മണ്ണ് ഇളകാതിരിക്കാൻ ചുവട്ടിൽ പ്രത്യേക പെട്ടി സ്ഥാപിക്കും.

‘പയസ്വിനി’യുടെ ചുവട്ടിലെ മണ്ണ് നീക്കിയപ്പോൾ
ബുധനാഴ്ച രാവിലെ ഒൻപതിനാണ് ‘പയസ്വിനി’യുടെ മാറ്റിനടൽ പ്രവൃത്തി ആരംഭിക്കുക. വലിയ ശിഖരങ്ങൾ മുറിച്ച് ക്രെയിൻ ഉപയോഗിച്ച് മരം ലോറിയിലേക്ക് മാറ്റും. രാവിലെ പത്തോടെ മരവുമായി ലോറി സ്കൂളിലേക്ക് നീങ്ങും. ആ സമയം റോഡിൽ വാഹനനിയന്ത്രണമുണ്ടാകും. സീഡ്, എൻ.എസ്.എസ്., എസ്.പി.സി. വിദ്യാർഥികൾ വാഹനത്തെ അനുഗമിക്കും. സാമൂഹിക വനവത്കരണ വിഭാഗം, ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കാസർകോട് പീപ്പിൾസ് ഫോറം എന്നിവയുമായി ചേർന്ന് മാതൃഭൂമി സീഡാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Content Highlights: kasaragod mango tree
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..