കൊടുംവനത്തിന് നടുവിൽ 'ആംബുലൻസ് ലേബർ റൂമായി'; ആൺകുഞ്ഞിന് ജന്മം നൽകി രാജമസി


ആനയും കടുവയും വിഹരിക്കുന്ന വനത്തിന് നടുവിൽ പകച്ച് നിൽക്കാതെ രമ്യയുടേയും വിജിയുടെയും സോബിന്റെയും നേതൃത്വത്തിൽ ആംബുലൻസ് ലേബർ റൂമായി മാറി.

കനിവ് 108 ആംബുലൻസ് പൈലറ്റ് സോബിൻ ബാബു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രമ്യാ രാഘവൻ, പുല്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം നഴ്സിങ് ഓഫീസർ വിജി എന്നിവർ

പുല്പള്ളി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ നേപ്പാൾ സ്വദേശിനിക്ക് സുഖപ്രസവം. സീതാമൗണ്ടിൽ സ്വകാര്യഫാമിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി വീരേന്തിന്റെ ഭാര്യ രാജമസിയാണ് വനപാതയിൽ കനിവ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ പുല്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ രാജമസിയെ ഡോക്ടർ വിദഗ്ധ ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകുകയായിരുന്നു. ആശുപത്രി അധികൃതർ ഉടനെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.

കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ചയുടൻ ആംബുലൻസുമായി ആംബുലൻസ് പൈലറ്റ് സോബിൻ ബാബുവും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ രമ്യാ രാഘവനും ആശുപത്രിയിലെത്തി. രാജമസിയുടെ ആരോഗ്യസ്ഥിതി കണ്ട് യാത്രാമധ്യേ പ്രസവിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയതോടെ രമ്യ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫീസർ വിജിയെയും ഒപ്പം കൂട്ടി. എന്നാൽ പ്രസവത്തീയതിക്ക് രണ്ടുമാസം കൂടിയുണ്ടെന്നാണ് തെറ്റിദ്ധാരണയിൽ രാജമസി പറഞ്ഞത്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെങ്കിലും ഒട്ടും അമാന്തിക്കാതെ ഉടനെ ബത്തേരിയിലേക്ക് പായുകയായിരുന്നു.

വാനപാതയിൽ പാമ്പ്ര എസ്റ്റേറ്റിന് സമീപമെത്തിയപ്പോൾ രാജമസിക്ക് വേദന കൂടുതലായി. പരിശോധിച്ചപ്പോൾ പ്രസവമെടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് രമ്യ മനസ്സിലാക്കി. ആനയും കടുവയും വിഹരിക്കുന്ന വനത്തിന് നടുവിൽ പകച്ച് നിൽക്കാതെ രമ്യയുടേയും വിജിയുടെയും സോബിന്റെയും നേതൃത്വത്തിൽ ആംബുലൻസ് ലേബർ റൂമായി മാറി. ഇവരുടെ കരുതലോടെയും കൃത്യതയോടെയുമുള്ള പരിചരണത്തിൽ രാജമസി ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി ഒട്ടും വൈകാതെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Content Highlights: KANIV 108 Ambulance - woman gives birth in an ambulance, good news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented