കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും 'മാതൃഭൂമി'യും ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ എറണാകുളം ജില്ലയിൽ നിർമാണം പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽ ജോഫി ജോർജിന് 'മാതൃഭൂമി' ഡയറക്ടർ ഓപ്പറേഷൻസ് എം.എസ്. ദേവികയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രോജക്ട് ഹെഡ് ബി. ജയരാജും ചേർന്ന് കൈമാറുന്നു.
കൊച്ചി: ''എല്ലാവര്‍ക്കും ഒരുപാട് നന്ദി...''വാക്കുകള്‍ മുറിയുമ്പോള്‍ ജോഫിയുടെ നനഞ്ഞ കണ്ണുകളില്‍ ഒരു കുടുംബം അനുഭവിക്കുന്ന മുഴുവന്‍ ആശ്വാസത്തിന്റെയും തിളക്കം. സ്വന്തമായൊരു വീട് എന്ന സ്വപ്നം സഫലമാക്കിയ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും 'മാതൃഭൂമി'ക്കും നന്ദി പറഞ്ഞ് ജോഫി ജോര്‍ജും കുടുംബവും സ്നേഹവീടിന്റെ ആശ്വാസത്തണലിലേക്ക് കയറി.

ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ജോഫിയുടെ വര്‍ഷങ്ങളായുള്ള മോഹമാണ് ബുധനാഴ്ച പൂവണിഞ്ഞത്. വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിക്കുന്ന ജോഫിക്കും മക്കളായ ജോണിനും ഡോണിനും അമ്മ ഫിലോമിനയ്ക്കും ഇനി സ്വന്തം വീടിന്റെ സുരക്ഷയില്‍ അന്തിയുറങ്ങാം. 'മാതൃഭൂമി' ഡയറക്ടര്‍ ഓപ്പറേഷന്‍സ് എം.എസ്. ദേവികയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ പ്രോജക്ട് ഹെഡ് ബി. ജയരാജും ചേര്‍ന്ന് പുതിയ വീടിന്റെ താക്കോല്‍ ജോഫിക്ക് കൈമാറി.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, നഗരസഭാ കൗണ്‍സിലര്‍ കിരണ്‍ കുമാര്‍, പ്രവീണ്‍ പറയന്താനത്ത്, 'മാതൃഭൂമി' സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, റീജണല്‍ മാനേജര്‍ പി. സിന്ധു, ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം എന്നിവര്‍ പ്രസംഗിച്ചു.
എന്റെ വീട് പദ്ധതിയില്‍ സംസ്ഥാനത്ത് 1000 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 240-ഓളം വീടുകളുടെ പണി പുരോഗമിക്കുകയാണ്. വീടൊന്നിന് നാലുലക്ഷം രൂപയാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കുന്നത്.
Content Highlights: jophy and family gets new house under ente veedu programme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..