25 കിലോ കപ്പ, 300 പേർക്ക് നാരങ്ങാവെള്ളം; ദുരിതങ്ങളിൽ ചേർത്തുനിർത്തിയ ഭിക്ഷാടകരെ കൈവിടാതെ വീട്ടമ്മ


ജലജയുടെ അമ്മ അംഗപരിമിതയായ ചെല്ലമ്മ ഓച്ചിറ ക്ഷേത്രപരിസരത്തെ അന്തേവാസിയായിരുന്നു. അമ്മ ഭിക്ഷയെടുത്തും അച്ഛൻ ശിവരാമനുമൊത്ത് പെട്ടിക്കട നടത്തിയുമാണ് ജലജയെ വളർത്തിയത്. പെട്ടിക്കടയിലെ ഭൂരിഭാഗം ഇടപാടുകാരും പടനിലത്തെ ഭിക്ഷാടകരായിരുന്നു.

• ഭിക്ഷാടകർക്കായുള്ള പുഴുക്കുമായി ജലജയും സഹായിയായ സ്വാമിയും

ഓച്ചിറ: വറുതിയും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലം. ഒപ്പമുണ്ടായിരുന്നവരാകട്ടെ അതിലേറേ സങ്കടങ്ങളുടെ നടുവിലും. അക്കാലത്ത്‌ ആഹാരവും കരുതലും നൽകിയവരെ ജലജയ്ക്ക്‌ മറക്കാനാകുന്നില്ല. ആ ഓർമകളിൽ ഓച്ചിറ പടനിലത്ത്‌ ഭിക്ഷാടകർക്കായി അന്നദാനം നടത്തുകയാണ്‌ ഈ വീട്ടമ്മ. കൊല്ലം കല്ലുംതാഴം മണ്ണാനയ്യത്ത് കിഴക്കതിൽ ജലജയാണ്‌ തൊഴിലുറപ്പു ജോലിചെയ്ത്‌ കിട്ടുന്ന പണം അന്നദാനത്തിനായി മാറ്റിവയ്ക്കുന്നത്‌.

ജലജയുടെ അമ്മ അംഗപരിമിതയായ ചെല്ലമ്മ ഓച്ചിറ ക്ഷേത്രപരിസരത്തെ അന്തേവാസിയായിരുന്നു. അമ്മ ഭിക്ഷയെടുത്തും അച്ഛൻ ശിവരാമനുമൊത്ത് പെട്ടിക്കട നടത്തിയുമാണ് ജലജയെ വളർത്തിയത്. പെട്ടിക്കടയിലെ ഭൂരിഭാഗം ഇടപാടുകാരും പടനിലത്തെ ഭിക്ഷാടകരായിരുന്നു. ജലജയുടെ കൂട്ടുകാരും സഹപാഠികളും അവരായിരുന്നു. കഷ്ടപ്പാടിന്റെ നീണ്ട നാളുകൾക്കൊടുവിൽ ആ കുടുംബം ഒരുവിധം കരപറ്റി. ഇപ്പോൾ ജലജയുടെ മൂന്നുമക്കളും കൊല്ലത്ത് ടയർ കടകളും മറ്റും നടത്തിയാണ്‌ ജീവിക്കുന്നത്‌.അതുകൊണ്ടുതന്നെ പത്തുവർഷമായി മുടങ്ങാതെ അവർ വൃശ്ചികോത്സവനാളുകളിൽ പടനിലത്ത് ഭജനംപാർക്കാൻ എത്തും. ഭിക്ഷാടകർക്ക് നാലുനേരം തന്നാലാകുംവിധം ഭക്ഷണം പാകംചെയ്തുനൽകും. വൃശ്ചികോത്സവനാളുകളിൽ കുറഞ്ഞത് 25 പേർക്കുവീതം രാവിലെ ചായയും പതിനൊന്നുമണിക്ക് കഞ്ഞിയും ഉച്ചയ്ക്ക് ചോറും നൽകും. വൈകീട്ട് 25 കിലോഗ്രാം കപ്പ പുഴുങ്ങി വിതരണം ചെയ്യും. ഇതിനിടയിൽ 300 പേർക്ക് നാരങ്ങാവെള്ളവും കൊടുക്കുന്നുണ്ട്‌. ഇതെല്ലാം ഭിക്ഷാടകർ ഇരിക്കുന്നിടത്ത്‌ എത്തിച്ചാണ്‌ നൽകുന്നത്‌.

തൊഴിലുറപ്പിലൂടെ ലഭിക്കുന്ന പണം സ്വരൂപിച്ചാണ് ഭക്ഷണച്ചെലവിനുള്ള തുക കണ്ടെത്തുന്നത്. വീട്ടുചെലവുകൾ മക്കൾ നോക്കും. ജലജയ്ക്ക്‌ തൊഴിലുറപ്പിലൂടെ ഒരുവർഷം ലഭിക്കുന്ന പണം അശരണർക്കായി മാറ്റിവെക്കും. ഭക്ഷണവിതരണത്തിന് സഹായികളായി സ്വാമി ഹരിഹരാത്മാനന്ദ സരസ്വതി, സ്വാമി ശിവപ്രഭാകരാനന്ദ, ഗുരുവായൂർ ക്ഷേത്രത്തിലെ സഹായികളായ ബാലു, സുരേഷ്‌ എന്നിവരുമുണ്ട്‌.

Content Highlights: jalaja distributing food for pilgrims


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented