Photo courtesy: Twitter|ITBP
ഡെറാഡൂണ്‍: പരിക്കേറ്റ സ്ത്രീയെ സ്ട്രച്ചറില്‍ ചുമന്ന് 40 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍.
ഉത്തരാഖണ്ഡിലെ ഉള്‍ഗ്രാമമായ ലാപ്‌സയില്‍നിന്നാണ് പരിക്കേറ്റ സ്ത്രീയെയും കൊണ്ട് പിത്തോറഗഢിലെ മുന്‍സ്യാരിയിലേക്ക് ഇവര്‍ നടന്നത്. 15 മണിക്കൂറാണ് ഇതിനു വേണ്ടിവന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലൂടെയും വെള്ളം കവിഞ്ഞ തോടുകളും കടന്നാണ് ഇവര്‍ പുറത്തെത്തിയത്.
സ്ത്രീക്ക് വൈദ്യസഹായം ലഭ്യമാക്കിയതായും ആരോഗ്യനില മെച്ചപ്പെട്ടതായും ഐ.ടി.ബി.പി. വൃത്തങ്ങള്‍ അറിയിച്ചു. ഐ.ടി.ബി.പിയുടെ 14-ാം ബറ്റാലിയനിലെ ജവാന്മാരാണ് സ്ത്രീയ്ക്ക് രക്ഷകരായത്.
content highlights: itbp rescues injured woman
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..