വിവാഹവാർഷികത്തിനു ഭാര്യയ്ക്കു നൽകിയ വജ്രാഭരണം, വാച്ച്, ഐഫോൺ;കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചേൽപ്പിച്ച് സതി


പ്രദീപ് ചിറയ്ക്കൽ

സതിയുടെ നല്ല മനസ്സിന് ചെറുപാരിതോഷികവും ഡോക്ടർ നൽകി. കാലിഫോർണിയയിലെത്തിയ ശേഷം ഡോക്ടർ വലിയതുറ പോലീസിനെയും ടൂറിസം വില്ലേജിലെ ജീവനക്കാരനെയും പ്രശംസിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിലും അയച്ചു.

ഡോ.രാഘവേന്ദ്ര വലിയതുറ പോലീസ് സ്റ്റേഷനിൽ സതിയിൽ നിന്ന് ബാഗ് വാങ്ങുന്നു, ബാഗ് കണ്ടെത്തിയ സ്ഥലത്ത് വി. സതി

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിലെ ടിക്കറ്റ് കൗണ്ടർ ജീവനക്കാരനായ സതിയുടെ കണ്ണിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ വജ്രം പതിപ്പിച്ച സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും മൊബൈൽഫോണും പണവും അടങ്ങിയ ബാഗ് യഥാർഥ ഉടമയ്ക്കു നഷ്ടമാവുമായിരുന്നു.

കാലിഫോർണിയയിൽ ഡോക്ടറായ വിജയവാഡ സ്വദേശി രാഘവേന്ദ്രയുടെ ബാഗാണ് വേളി ടൂറസ്റ്റ്‌ വില്ലേജിലെ പ്രവേശനകവാടത്തിനടുത്ത് മറന്നുവെച്ചുപോയത്. സന്ദർശനത്തിനുശേഷം ഡോക്ടറും കുടുംബവും കന്യാകുമാരിയിലേക്കു പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത്. വിവാഹവാർഷികത്തിനു ഭാര്യയ്ക്കു നൽകിയ വജ്രാഭരണവും സഹോദരിമാർക്ക് സമ്മാനിക്കാനുള്ള വിലകൂടിയ രണ്ട് വാച്ചുകളും ഒരുലക്ഷത്തിലധികം വിലയുള്ള ഐ-ഫോണും കുറച്ച് പണവുമാണ് ബാഗിലുണ്ടായിരുന്നത്. സന്ദർശകർ ടൂറിസ്റ്റ് വില്ലേജിൽ പ്രവേശിക്കുന്ന ഭാഗത്ത് ആളുകൾ ഇരിക്കുന്നിടത്തായിരുന്നു ബാഗ് കണ്ടത്. രണ്ടു മണിക്കൂറോളം സതി ഉടമയെ കാത്തിരുന്നു. ആരുമെത്താത്തതിനെ തുടർന്ന് ടൂറിസ്റ്റ് വില്ലേജിലെ മാനേജർ ജയയെ ബാഗ് ഏൽപ്പിച്ചു.അവർ വിവരം വലിയതുറ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. ടി.സതികുമാറിനെ അറിയിച്ചു. തുടർന്ന് 13-ന് രാവിലെതന്നെ സ്റ്റേഷനിൽ ബാഗ് എത്തിച്ചു. ബാഗിലുണ്ടായിരുന്ന ഫോണിൽ വന്ന കോളുകളിൽ തിരിച്ചുവിളിച്ചായിരുന്നു പോലീസ് ആളെ കണ്ടെത്തിയത്. തുടർന്ന് ഡോ. രാഘവേന്ദ്ര കന്യാകുമാരിയിൽനിന്ന്‌ വലിയതുറ സ്‌റ്റേഷനിലെത്തി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജ്, എസ്.എച്ച്.ഒ. ടി.സതികുമാർ, എസ്.ഐ. അലീനാ സൈറസ് എന്നിവരുടെ സാന്നിധ്യത്തിൽ സതിയിൽനിന്ന്‌ ബാഗ് ഏറ്റുവാങ്ങി. ഒപ്പം സതിയുടെ നല്ല മനസ്സിന് ചെറുപാരിതോഷികവും ഡോക്ടർ നൽകി. കാലിഫോർണിയയിലെത്തിയ ശേഷം ഡോക്ടർ വലിയതുറ പോലീസിനെയും ടൂറിസം വില്ലേജിലെ ജീവനക്കാരനെയും പ്രശംസിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിലും അയച്ചു.

Content Highlights: innocence and sincerity of v sathi, bag returned to owner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented