വെയിലില്‍ തളര്‍ന്നുവീണ കുഞ്ഞുപരുന്തിന് മൃഗാശുപത്രിയില്‍ സൗഖ്യം...


bird
കോഴിക്കോട്: വെയിലിന്റെ കാഠിന്യത്തില്‍ ആ കുഞ്ഞിപ്പരുന്തിന്റെ ചിറക് തളര്‍ന്നിരുന്നു. ഏതെങ്കിലും ചോലയില്‍ അഭയം പ്രാപിക്കാനുള്ള പറക്കലിനിടെയാണ് തളര്‍ന്ന് റോഡിലേക്കു വീണത്. ചിറകുകള്‍ കുഴഞ്ഞ് ഒന്നുപറക്കാന്‍പോലും കഴിയാതെ, ചൂട്ടുപൊള്ളുന്ന റോഡില്‍ കിടന്ന പരുന്തിന്‍കുഞ്ഞിന് നന്മയുള്ള ആളുകള്‍ ഓടിയെത്തിയപ്പോള്‍ ലഭിച്ചത് പുതുജീവന്‍...

വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കെ.പി. കേശവമേനോന്‍ റോഡിലാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള പരുന്ത് പറക്കുന്നതിനിടെ ചിറകുതളര്‍ന്നു വീണത്. ഇതോടെ പരുന്തിനെ ആളുകള്‍ റോഡരികിലേക്ക് എടുത്തുകിടത്തി. തുടര്‍ന്ന് വെള്ളം നല്‍കിയെങ്കിലും അത് കുടിക്കാന്‍പോലുമുള്ള ത്രാണിയുണ്ടായിരുന്നില്ല. വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ഇറ്റിറ്റായി വായിലേക്ക് വെള്ളം പകര്‍ന്നു. തലയുയര്‍ത്താന്‍ കഴിയാതെയിരുന്ന പരുന്തിന്റെ ദേഹത്ത് വെള്ളമൊഴിച്ച് തണുപ്പിച്ചു. ഇതോടെ അല്പം ആശ്വാസമായ കുഞ്ഞുപരുന്ത് കണ്ണുതുറന്നു. ആളുകള്‍ പരുന്തിനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ നോക്കിയെങ്കിലും കാലുകുഴഞ്ഞ് അത് വീണ്ടും റോഡില്‍ കിടന്നു. ഇതോടെ ജില്ലാ മൃഗാശുപത്രിയിലേക്ക് എത്തിച്ചു. കാറിലെ എ.സി.യുടെ തണുപ്പേറ്റ് അല്പം ഉഷാറായി എഴുന്നേറ്റു. ആശുപത്രിയിലെത്തിച്ച പരുന്തിന് ഡ്രിപ്പിട്ട്, ഗ്ലൂക്കോസും വിറ്റാമിന്‍ തുള്ളിയും നല്‍കി.

ഭക്ഷണം കഴിക്കാത്തതും ചൂടുമാവാം പരുന്ത് തളര്‍ന്നുവീഴാന്‍ കാരണമെന്ന് ഡോ. പി. അരുണ്‍ പറഞ്ഞു. കൂടുതല്‍ പരിശോധന നടത്തിയാല്‍മാത്രമേ രോഗകാരണം കൃത്യമായി മനസ്സിലാക്കാന്‍ കഴിയൂ. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ പരുന്തിന്റെ തൊണ്ടയിലെ സ്രവം പരിശോധനയ്ക്ക് എടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഫറോക്കിലും കടലുണ്ടിയിലും ആഴ്ചകള്‍ക്കുമുമ്പേ കാക്കകളും കോഴികളും ചത്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ചികിത്സയിലുള്ള പരുന്ത് സുഖം പ്രാപിച്ചുവരുകയാണ്. ആരോഗ്യം തിരിച്ചുകിട്ടിയാല്‍ വനംവകുപ്പിന് കൈമാറും.

Content Highlights: injured bird rescued in kozhikode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape

1 min

കൂട്ടുകാരിയുടെ ചതി, 11കാരിയെ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് അതിക്രമം നോക്കിനിന്നു

Aug 19, 2022


PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022

Most Commented