• മണത്തല കുറ്റിയിൽ ശശിയുടെ വീട്ടിൽ അഭയം തേടിയ ചൂളൻ എരണ്ടയും കുഞ്ഞുങ്ങളും
ചാവക്കാട്: ചൂളൻ എരണ്ടയും അഞ്ച് കുഞ്ഞുങ്ങളും ഇവിടെ ഇപ്പോൾ അതിഥികളല്ല, വീട്ടുകാരുതന്നെയാണ്. കാക്കകൾ കൊത്തിപ്പറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മണത്തല കുറ്റിയിൽ ശശിയും ഭാര്യ വാസന്തിയും ഇവയ്ക്ക് അഭയം നൽകുകയായിരുന്നു.
ഇംഗ്ലീഷിൽ ഈ പക്ഷിയെ ഇന്ത്യൻ വിസ്ലിങ് ഡക്ക് എന്നും ലെസർ വിസ്ലിങ് ഡക്ക് എന്നും വിളിക്കും. ദേഹം തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്. ചിറകിൽ കറുപ്പും ചെങ്കൽനിറവും ഇടകലർന്നിരിക്കും. കണ്ണിനോട് ചേർന്ന് വെള്ള വരയുണ്ട്.
നന്നായി പറക്കുകയും നീന്തുകയും ചെയ്യും. പാകിസ്താൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ബർമ, തായ്ലാൻഡ്, മലേഷ്യ, സിങ്കപ്പൂർ, ഇൻഡൊനീഷ്യ, തെക്കൻ ചൈന മുതൽ വിയറ്റ്നാം വരെ ഇവ കാണപ്പെടുന്നു. ധാരാളം പച്ചപ്പുള്ള, ഒഴുക്കില്ലാത്ത ശുദ്ധജല തടാകങ്ങളിലാണ് വസിക്കുന്നത്. എരണ്ടയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന വിവരം ശശി വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
Content Highlights: indian whistling duck in shashi's home
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..