വിവാഹം ക്ഷണിച്ച് വൈറലായ ദമ്പതിമാർക്ക് നന്ദി അറിയിച്ച് ‘ഹീറോസ്’, പിന്നാലെ വിളിച്ചുവരുത്തി ആദരം


സൈനികരുടെ സേവനത്തിനു നന്ദി അറിയിക്കുന്നതിനായി ദമ്പതിമാർ വിവാഹ ക്ഷണക്കത്തിന്റെ ഇടതുവശത്ത് കൈകൊണ്ട് ഒരു കുറിപ്പ് എഴുതി. ‘ഡിയർ ഹീറോസ്’ എന്ന അഭിവാദ്യത്തോടെയായിരുന്നു കുറിപ്പിന്റെ ആരംഭം.

ദമ്പതിമാർ എഴുതിയ കത്ത് (Photo: https://www.instagram.com/indianarmy.adgpi/) പാങ്ങോട് സൈനികകേന്ദ്രത്തിൽ എത്തിയ രാഹുൽ-കാർത്തിക ദമ്പതിമാരെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ സ്വീകരിക്കുന്നു

തിരുവനന്തപുരം: സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ച് സാമൂഹികമാധ്യമത്തിൽ തരംഗമായി മാറിയ മലയാളി ദമ്പതിമാരെ പാങ്ങോട് സൈനികകേന്ദ്രത്തിൽ ക്ഷണിച്ചുവരുത്തി ആദരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സൈന്യത്തെ ക്ഷണിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ക്ഷണക്കത്തയച്ച രാഹുൽ-കാർത്തിക ദമ്പതിമാരെയാണ് സൈന്യം ആദരിച്ചത്.

സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവാഹക്ഷണത്തിനു സൈന്യത്തിന്റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ ദമ്പതികളുമായി സംവദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. നവംബർ പത്തിനാണ് തിരുവനന്തപുരം സ്വദേശികളായ രാഹുലിന്റെയും കാർത്തികയുടെയും വിവാഹം നടന്നത്. ഇരുവരും ബി.ടെക്. ബിരുദധാരികളാണ്. രാഹുൽ കോയമ്പത്തൂരിൽ അസിസ്റ്റന്റ് ബാങ്ക് മാനേജരായും കാർത്തിക തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ ഐ.ടി. പ്രൊഫഷണലായും ജോലി ചെയ്യുകയാണ്.സൈനികരുടെ സേവനത്തിനു നന്ദി അറിയിക്കുന്നതിനായി ദമ്പതിമാർ വിവാഹ ക്ഷണക്കത്തിന്റെ ഇടതുവശത്ത് കൈകൊണ്ട് ഒരു കുറിപ്പ് എഴുതി. ‘ഡിയർ ഹീറോസ്’ എന്ന അഭിവാദ്യത്തോടെയായിരുന്നു കുറിപ്പിന്റെ ആരംഭം. ക്ഷണക്കത്തിനു നന്ദി അറിയിച്ചുകൊണ്ട് സൈന്യം ഇതു സാമൂഹികമാധ്യമത്തിൽ പോസ്റ്റു ചെയ്തു. കാർഡിന്റെ ഇടതുവശത്തുള്ള ആകർഷകമായ കുറിപ്പ് സമൂഹികമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തു.

Content Highlights: Indian Army's Response To Kerala Couple Who Invited Them For Wedding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


Shashi Tharoor

2 min

തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതി ശുപാര്‍ശ, മറ്റ് അജണ്ടയുണ്ടോ എന്ന് നിരീക്ഷിച്ച് നേതൃത്വം

Nov 26, 2022

Most Commented