വിരകളുടെ കഥ കഴിഞ്ഞു, ഹോപ്പ് ജീവിതപ്രതീക്ഷയില്‍


കഴിഞ്ഞ ജനവരി 31-നാണ് പ്രതീക്ഷ എന്ന വാക്കിന് അന്വര്‍ഥമായ 'ഹോപ്പ്' ജനിക്കുന്നതെന്ന് പറയാം. കാരണം അന്നാണ് ഈ നൈജീരിയന്‍ ബാലനെ അഞ്ജ റിങ്ഗ്രന്‍ ലോവന്‍ എന്ന ഡച്ചുകാരി കാണുന്നത്.

ഹോപ്പ്. അതാണ് ഈ നൈജീരിയന്‍ ബാലന്റ പേര്. മാസങ്ങള്‍ക്ക് മുമ്പ് ഇവന്‍ ഇങ്ങനെയായിരുന്നില്ല. അസ്ഥിപഞ്ജരത്തില്‍ തോല്‍ കൊണ്ട് പൊതിഞ്ഞ മരണത്തോട് വളരെയടുത്ത, പേരില്ലാത്ത ദയനീയ രൂപം. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ഹോപ്പിനെ കണ്ടാല്‍ ആരുമൊന്ന് അതിശയിക്കും. അത്രക്കുണ്ട് മാറ്റം. ഏതൊരു സാധാരണ കുട്ടിയേയും പോലെ ആരോഗ്യകരമായ ശരീരമുള്ള സുന്ദരനായിരിക്കുന്നു.

കഴിഞ്ഞ ജനവരി 31 ആണ് പ്രതീക്ഷ എന്ന വാക്കിന് അന്വര്‍ഥമായ 'ഹോപ്പ്' ജനിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. കാരണം അന്നാണ് ഈ നൈജീരിയന്‍ ബാലനെ 'അഞ്ജ റിങ്ഗ്രന്‍ ലോവന്‍' (Anja Ringgren Loven) എന്ന ഡച്ചുകാരി കാണുന്നത്. അതുവരെ ഞരമ്പുകളില്‍ വിരകള്‍ നിറഞ്ഞ മാതാപിതാക്കളാല്‍ പരിത്യജിക്കപ്പെട്ട ബാല്യമായിരുന്നു ഈ നൈജീരിയന്‍ ബാലന് സ്വന്തമായുണ്ടായിരുന്നത്.

സ്വയം വെള്ളംപോലും കുടിക്കാനാകാതെ നന്നേ ക്ഷീണിച്ചുണങ്ങിയ രൂപമായിരുന്നു അവന്റേത്. തുടര്‍ന്ന് ലോവന്‍ ഈ കുട്ടിക്ക് കുടിക്കാന്‍ വെള്ളം നല്‍കുന്നതിന്റെ ദൃശ്യത്തിലൂടെയാണ് ഇവനെ ലോകം അറിഞ്ഞത്. ഹോപ്പ് എന്ന് പേരിട്ട് ഇവനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ലോവന്‍ ചെയ്തത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഹോപ്പിനെ രക്ഷിക്കാനായി ദിവസവും രക്തം മാറ്റിവയ്‌ക്കേണ്ടതായി വന്നു.

ശരീരത്തിനുള്ളില്‍ നിന്ന് അവസാനത്തെ വിരയായും പുറത്തു കളഞ്ഞതോടെ ഇവന്‍ ജീവിതത്തിലേക്ക് പതിയെ പിച്ചവച്ചു തുടങ്ങി. ഇതിനി്ടയില്‍ ലോകമാകെ പ്രചരിച്ച ചിത്രത്തിലുടെ ഹോപ്പിന്റെ ചികിത്സക്കായി എത്തിയത് 10 ലക്ഷം ഡോളറാണ്. അത്രയും തന്നെ വേണ്ടിവന്നു മാസങ്ങള്‍ നീണ്ട ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിനായി. ഇപ്പോള്‍ സ്വന്തം പേരുപോലെ തന്നെ ജീവിത്തത്തെ പ്രതീക്ഷയോടെ ഹോപ്പ് നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുന്നു

ജനിതകവൈകല്യം മൂലമുണ്ടായ പ്രശ്‌നങ്ങളില്‍നിന്ന് ഹോപ്പിനെ രക്ഷപ്പെടുത്താന്‍ ഇളംപ്രായത്തില്‍ തന്നെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടി വന്നു. ഹോപ്പിന്റെ ജീവിതത്തിലേക്കുള്ള ഓരോ തിരിച്ചുവരവുകളും ചിത്രങ്ങളിലൂടെ ലോവന്‍ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു.

ഇവനെ ജീവിതത്തിലേക്ക പറിച്ചുനട്ട ലോവന്‍ അവസാനമായി ഒന്നുകൂടി ചെയ്തു. ആഫ്രിക്കന്‍ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ ചില്‍ഡ്രണ്‍സ് എയ്ഡ് എഡ്യൂക്കേഷന്‍ ഡെവലപ്‌മെന്റ് ഫൗണ്ടേന്‍ എന്ന സംഘടനയെ ഹോപ്പിന്റെ സംരക്ഷണ ചുമതല ഏല്‍പ്പിച്ചു. അനാഥത്വത്തിന്റെ ഏകാന്തതയില്‍ നിന്ന് സനാഥത്വത്തിന്റെ തണലിലാണ് ഇന്നിവന്‍. കൂട്ടത്തില്‍ മുപ്പത്തിഅഞ്ചോളം സഹോദരീ സഹോദരന്‍മാരുമായി സന്തോഷത്തിന്റെ ദിനങ്ങളെ ആസ്വദിക്കുകയാണ് ഈ കുഞ്ഞ് പ്രതീക്ഷ.

കടപ്പാട്: ദി ടെലിഗ്രാഫ്‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented