മണ്ണെണ്ണ കുടിച്ച കുഞ്ഞിനെ 1.26 മണിക്കൂറില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു; തുണയായി ഹൈറേഞ്ച് കിങ്‌സ്


സലിം കുളത്തായി

പ്രണവിനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച ആംബുലൻസ് ജീവനക്കാർ.

അടിമാലി: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ഒന്നരവയസ്സുകാരനെ പരമാവധി നേരത്തേ ആശുപത്രിയിലെത്തിച്ചത് വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിലൂടെ. അടിമാലി ചിന്നപാറക്കുടി ആദിവാസി കോളനിയിലെ കണ്ണന്റെ മകന്‍ പ്രണവാണ് അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടില്‍വെച്ചായിരുന്നു സംഭവം.

മുറിയിലെ കട്ടിലിന്റെ അടിയില്‍ ഇരുന്ന അര ലിറ്ററോളം മണ്ണെണ്ണയാണ് പ്രണവ് കുടിച്ചത്. സംഭവം അറിഞ്ഞതോടെ വീട്ടുകാര്‍ കുട്ടിയെ വെളിച്ചെണ്ണകൂടി കുടിപ്പിച്ചു. ഇതോടെ കുട്ടി അവശതയിലായി. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റുള്ളവര്‍ ഉണ്ടായിരുന്നു.

ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവശനിലയില്‍ ആയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആംബുലന്‍സ് ജീവനക്കാരും പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന 'ഹൈറേഞ്ച് കിങ്സ്' എന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് പ്രണവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രണവിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത് 1.26 മണിക്കൂര്‍കൊണ്ടാണ്.

ഉച്ചയ്ക്ക് 2.31-ന് അടിമാലിയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകീട്ട് 3.57-ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി. കുറവിലങ്ങാട്ടുനിന്ന് മറ്റൊരു ആംബുലന്‍സ് മുന്‍പില്‍പോയാണ് ഗതാഗതം ഒരുക്കിയത്.

അത്യാസന്ന നിലയിലുള്ളവരെ അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാനും വഴിയില്‍ അടിയന്തര സഹായം ആവശ്യമായി വന്നാല്‍ സഹായത്തിനുമാണ് നാലുമാസം മുമ്പ് ഈ കൂട്ടായ്മ തുടങ്ങിയത്.

ഹൈറേഞ്ചില്‍നിന്ന് എറണാകുളത്തിനും കോട്ടയത്തിനുമാണ് സാധാരണ അത്യാസന്ന നിലയിലുള്ളവരെ കൊണ്ടുപോകുന്നത്. ഈ വഴിയിലുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. കൂട്ടായ്മയിലൂടെ സന്ദേശം നല്‍കിയാല്‍ വാഹനം കടന്നുപോകുന്ന പട്ടണങ്ങളിലെ ട്രാഫിക് പോലീസും ആംബുലന്‍സ് ജീവനക്കാരും അപ്പോള്‍മുതല്‍ രോഗി ആശുപത്രിയിലെത്തുന്നതുവരെ ജാഗ്രത പുലര്‍ത്തും.

Content Highlights: high range kings whats app group helped to get speedy medical aid to child who drank kerosine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented