വേലായുധന്റെ വീട്ടിൽ വൈദ്യുതി സ്വിച്ച് ഓൺ കർമം കെ.എസ്.ഇ.ബി. ലക്കിടി സെക്ഷൻ അസി. എൻജിനിയർ ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു | Photo: Mathrubhumi
ലക്കിടി/ വയനാട്: വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ വേലായുധന്റെ വീട്ടില്‍ വൈദ്യുതിയെത്തിച്ചു. ലക്കിടി കെ.എസ്.ഇ.ബി. സെക്ഷനിലെ ജീവനക്കാരാണ് വയറിങ് സാധനങ്ങള്‍ മുതല്‍ വയറിങ് വരെ സ്വന്തംചെലവില്‍ നടത്തി കോളനിപ്പറമ്പില്‍ വേലായുധന്റെ വീട്ടില്‍ വൈദ്യുതിയെത്തിച്ചത്.
രണ്ടുമാസംമുന്നേ വേലായുധന്റെ ഭാര്യ വിലാസിനി വൈദ്യുതിപ്രശ്നം പഞ്ചായത്തംഗം കെ. ശ്രീവത്സന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, ശ്രീവത്സന്‍ സെക്ഷന്‍ ജീവനക്കാരുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് വേലായുധന്റെ വീട്ടില്‍ സൗജന്യമായി വൈദ്യുതിയെത്തിയത്. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ചെറിയ ഒരു ഷെഡ്ഡിലായിരുന്നു ശാരീരികാസ്വസ്ഥതയുള്ള വേലായുധനും കുടുംബവും കഴിഞ്ഞിരുന്നത്.
കുടുംബത്തിന്റെ അവസ്ഥ നേരില്‍ക്കണ്ട ഉദ്യോഗസ്ഥര്‍ സ്വന്തംചെലവില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. സെക്ഷന്‍ അസി. എന്‍ജിനിയര്‍ കെ. ഉണ്ണിക്കൃഷ്ണന്‍ സ്വിച്ച് ഓണ്‍ ചെയ്തു. പഞ്ചായത്തംഗം കെ. ശ്രീവത്സന്‍ അധ്യക്ഷനായി. സബ് എന്‍ജിനിയര്‍ കെ.ആര്‍. പ്രദീപ്, ഓവര്‍സിയര്‍ പി.സി. പ്രീദത്ത്, ഉണ്ണിക്കൃഷ്ണന്‍, ജോസഫ്, രാജന്‍, സുരേഷ് ബാബു, കെ.എസ്. സജി, മറ്റ് ജീവനക്കാര്‍ എന്നിവരുടെ ശ്രമഫലമായാണ് വൈദ്യുതിയെത്തിച്ചത്.
Content Highlights: helping hand, kseb employees provided electricity to family
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..