അപകടത്തിൽപ്പെട്ട കുട്ടികളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് മന്ത്രി; പരിക്കേറ്റ അമ്മയ്ക്കും ആശ്വാസം


അനുവിന്റെ സഹോദരന് ബ്രയിന്‍ ട്യൂമറാണ്. അതിനാല്‍ അദ്ദേഹത്തിന്റെ മക്കളെ കൂടി ഓണാഘോഷവും ലൈറ്റും കാണിച്ച് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്.

വീണാ ജോർജ് | Photo: മാതൃഭൂമി

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നഗരത്തില്‍ അപകടത്തിൽപ്പെട്ട കുടുംബത്തിനാണ് മന്ത്രി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കിയത്. മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്താണ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പേയാട് സ്വദേശികളായ അനുവും കുടുംബവും അപകടത്തില്‍പ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ പാളയം വി.ജെ.ടി. ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനേയാണ് മറ്റൊരു ബൈക്ക് ഇടിച്ചത്. അനുവിന്റെ സഹോദരന് ബ്രയിന്‍ ട്യൂമറാണ്. അതിനാല്‍ അദ്ദേഹത്തിന്റെ മക്കളെ കൂടി ഓണാഘോഷവും ലൈറ്റും കാണിച്ച് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടര്‍ന്ന് ബൈക്കില്‍ നിന്നും ആതിര മക്കളുമായി തെറിച്ച് വീണു. ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്ക് ആതിരയുടെ കാലില്‍ വീണ് പരിക്കേറ്റു. മറ്റാര്‍ക്കും പരിക്ക് പറ്റിയില്ല.

ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. അതുവഴി വന്ന മന്ത്രി വീണാ ജോര്‍ജ് അപകടം കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങി. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുമെന്ന് കണ്ടു. പരിക്കേറ്റ ആതിരയെ വണ്ടിയില്‍ കയറ്റി. ഒപ്പം ആതിരയുടേയും അനുവിന്റെ സഹോദരന്റേയും രണ്ട് വയസുള്ള മക്കളെ മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടൊപ്പം ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞ് അടിയന്തര വൈദ്യ സഹായം ഉറപ്പാക്കി.

Content Highlights: health minister veena george help a family who accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented