1986-ൽ 10-ാം ക്ലാസ് വിദ്യാർഥികൾ; 36 വർഷങ്ങൾക്ക് ശേഷം അവർ വിവാഹിതരായി, ക്ലാസ് ലീഡറുടെ മേൽനോട്ടത്തിൽ


സ്വന്തം ലേഖിക

പഠിക്കുന്ന കാലത്ത് രണ്ട് രാഷ്ട്രീയ ചേരികളിലായിരുന്നു സുമതിയും ഹരിദാസനും. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ സുമതി ഇപ്പോൾ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. മികച്ച തിമില വാദകനും പഞ്ചവാദ്യകലാകാരനുമായ ഹരിദാസ് കോൺഗ്രസ് പ്രവർത്തകനാണ്.

ഹരിദാസും സുമതിയും

കോഴിക്കോട്: ഒടുവിൽ സുമതിയും ഹരിദാസും സമ്മതം മൂളി, നീണ്ട 36 വർഷങ്ങൾക്ക് ശേഷം അമ്പതാം വയസിൽ സഹപാഠികളുടെ സാന്നിധ്യത്തിൽ ഹരിദാസ് സുമതിക്ക് താലിചാർത്തി.

പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ വേലായുധന്റെ മകളായ എ.വി.സുമതിയും അകതിയൂർ കാഞ്ചിയത്ത് വീട്ടിൽ ശങ്കരനാരായണന്റെ മകനായ കലാമണ്ഡലം ഹരിദാസനുമാണ് ചൊവ്വാഴ്ച പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. 1986-ല്‍ കുന്നംകുളം മരത്തന്‍കോട് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു സുമതിയും ഹരിദാസനും.ഏതാനും വര്‍ഷം മുമ്പ് സഹപാഠികൾ ഒത്തുചേര്‍ന്നപ്പോഴാണ് തങ്ങളുടെ കൂട്ടത്തിലുള്ള രണ്ടുപേർ മാത്രം ഇപ്പോഴും അവിവാഹിതരായി തുടരുന്ന കാര്യം മനസ്സിലാക്കുന്നത്. തുടർന്ന് കല്യാണ ആലോചനയായി. എന്നാൽ സുമതിക്കും ഹരിദാസനും വിസമ്മതിച്ചു. പിന്നേയും വർഷങ്ങൾ കടന്ന് പോയി. കോവിഡിന് ശേഷം കൂട്ടുകാർ ഒന്നിച്ചപ്പോൾ വീണ്ടും അവർക്കിടയിൽ കല്യാണക്കാര്യം ചർച്ചയായി. അന്ന് ക്ലാസ് ലീഡറായിരുന്ന സതീശൻ മരത്തംകോട് ഇരുവരോടും വീണ്ടും സംസാരിച്ചു. ഇതിനിടയില്‍ വീട്ടുകാരും പിന്തുണച്ചതോടെ വിവാഹം കഴിക്കാന്‍ സുമതിയും ഹരിദാസനും സമ്മതം മൂളി.

ചിറമനങ്ങാട് കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് തന്റെ അമ്പതാം വയസ്സിൽ ഹരിദാസൻ സുമതിയ്ക്ക് താലി ചാർത്തി. കല്യാണ ഒരുക്കങ്ങൾക്ക് മുൻപന്തിയിൽ നിന്നത് സഹപാഠികളും.

പഠിക്കുന്ന കാലത്ത് രണ്ട് രാഷ്ട്രീയ ചേരികളിലായിരുന്നു സുമതിയും ഹരിദാസനും. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ സുമതി ഇപ്പോൾ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. മികച്ച തിമില വാദകനും പഞ്ചവാദ്യകലാകാരനുമായ ഹരിദാസ് കോൺഗ്രസ് പ്രവർത്തകനാണ്.

Content Highlights: Haridas and Sumathy who studied together in 1986 gets married


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


minister p prasad

7 min

കര്‍ഷകരെ വിദേശത്തയച്ച് പുതിയ രീതികള്‍ പഠിക്കും, മലയാളി ഭക്ഷണ രീതി മാറ്റണം - മന്ത്രി പി. പ്രസാദ്

Nov 30, 2022

Most Commented