'എല്ലാ മതങ്ങളും ഒന്ന്'; ജുമാ നമസ്കാരത്തിന് ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം


പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മുസ് ലിം സഹോദരങ്ങള്‍ക്ക്‌ ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം. ഗുരുഗ്രാമിലെ ഗുരുസിംഗ് സഭയാണ് ജുമാ നമസ്കാരത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന മുസ്ലിം സമൂഹങ്ങൾക്ക് വേണ്ടി ഗുരുദ്വാര തുറന്നു നൽകിയത്. പ്രദേശത്ത് നടക്കുന്ന ജുമാ നമസ്കാരം അലങ്കോലപ്പെടുത്താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ നമസ്കരിച്ച് മടങ്ങേണ്ട അവസ്ഥയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ സ്ഥലത്തെ വ്യവസായി തന്റെ കട ജുമാ നമസ്കാരത്തിനായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുരുദ്വാര കമ്മിറ്റിയും വെള്ളിയാഴ്ച ദിവസത്തെ ജുമാ നമസ്കാരത്തിന് വേണ്ടി ഗുരുദ്വാര തുറന്നു നൽകാൻ തീരുമാനിച്ചത്.

ജുമാ നമസ്കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുരുദ്വാരയിലെ ഗുരു സിംഗ് സഭാ മേധാവി ഷെർദിൽ സിംഗ് സിദ്ദു പറഞ്ഞു.

എല്ലാ മതങ്ങളും ഒന്നാണ്, മനുഷ്യത്വത്തിലും മാനവികതയിലും സിഖ് സമൂഹം വിശ്വസിക്കുന്നു. ഗുരുവിന്റെ വീടാണ് ഗുരുദ്വാര. എല്ലാ മതവിഭാഗക്കാർക്കും ഇവിടെ വരാം, പ്രാർത്ഥിക്കാം. മുസ്ലിം വിഭാഗത്തിലുള്ള ആളുകൾ പ്രാർത്ഥിക്കാനാവശ്യമായ സ്ഥലപരിമിതിമൂലം പ്രയാസപ്പെടുന്നുണ്ടെങ്കിൽ അവർക്ക് ഗുരുദ്വാരയിൽ പ്രാർത്ഥിക്കാം.

സിഖ് ഗുരുവായ ഗുരു നാനാകിന്റെ ജന്മദിനമായ നവംബർ 19നാണ് തീരുമാനം നടപ്പിലാക്കുന്നത് എന്ന കാര്യവും സിദ്ദു ചൂണ്ടിക്കാട്ടി. രണ്ടായിരത്തിവേറെ ആളുകളെ ഉൾക്കൊള്ളാനുള്ള സ്ഥലം ഗുരുദ്വാരകളിലുണ്ട്.

സിഖ് സമൂഹത്തിന്റേത് ഏറ്റവും നല്ലൊരു മാതൃകയാണെന്നും ഇത് സമൂഹത്തിനിടയിൽ ഐക്യം ഉണ്ടാക്കാൻ സഹായിക്കുമെന്നും ജാമിഅത്ത് മുഫ്തി മുഹമ്മദ് സലീം പറഞ്ഞു.

Content Highlights: Gurudwaras offer space to Muslims for namaz


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented