സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്| Image Courtesy: https://twitter.com/Uppolice
ലഖ്‌നൗ: നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് വീണ അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി ഹെഡ് കോണ്‍സ്റ്റബിള്‍. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ ശൈലേന്ദ്രയാണ് സമയോചിതമായ ഇടപെടലിലൂടെ യുവതിയെയും കുഞ്ഞിനെയും രക്ഷിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
ട്രെയിന്‍ നീങ്ങിക്കൊണ്ടിരിക്കേ യുവതി ആദ്യം ബാഗ് പ്ലാറ്റ്‌ഫോമിലേക്ക് ഇടുന്നത് കാണാം. പിന്നീടാണ് കുഞ്ഞുമൊത്ത് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. പ്ലാറ്റ് ഫോമിലേക്ക് കാല്‍ വെച്ചതിന് പിന്നാലെ അവര്‍ക്ക് ബാലന്‍സ് നഷ്ടമാവുകയും വീഴുകയുമായിരുന്നു. ഇത് കണ്ട ശൈലേന്ദ്ര ഓടിവന്ന് ഇവരെ വലിച്ചുനീക്കി രക്ഷപ്പെടുത്തുകയായിരുന്നു.
Content Highlights: gpr head constable rescues woman and child who slipped while getting off from train
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..