തൊട്ടുമുമ്പിൽ ട്രെയിൻ, എന്തുചെയ്യണമെന്നറിയാതെ വയോധിക ട്രാക്കിൽ; ജീവൻ പണയംവെച്ച് ആദർശ് എടുത്ത് ചാടി


• രത്നമ്മ, ആദർശ് ആനന്ദ്

ഓച്ചിറ: പ്ലസ്ടു വിദ്യാർഥിയുടെ ധീരതയും സമയോചിതമായ ഇടപെടലും ട്രെയിനിനുമുന്നിൽപ്പെട്ട വയോധികയുടെ ജീവൻ രക്ഷിച്ചു. ഓച്ചിറ കൊറ്റമ്പള്ളി കൊട്ടയ്ക്കാട്ട് തെക്കതിൽ രത്നമ്മ(70)യാണ് രക്ഷപ്പെട്ടത്. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥി ആദർശ് ആനന്ദാണ്‌ രക്ഷിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ചങ്ങൻകുളങ്ങര പോംസി റെയിൽവേ ക്രോസിലാണ് സംഭവം. സഹോദരിയുടെ പേരക്കുട്ടിയുടെ മരണമറിഞ്ഞ്‌ അവിടേക്ക് പോകുകയായിരുന്നു രത്നമ്മ. റെയിൽവേ ക്രോസിൽ എത്തിയപ്പോൾ വടക്കുനിന്ന്‌ തെക്കോട്ടേക്ക് ട്രെയിൻ കടന്നുപോയി. എന്നാൽ മറുവശം ശ്രദ്ധിക്കാതെ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ തെക്കുനിന്ന്‌ ശബരി എക്സ്പ്രസ് പാഞ്ഞെത്തി. ട്രെയിൻ 200 മീറ്റർമാത്രം അകലെ എത്തിയപ്പോൾ രത്നമ്മ ട്രാക്കിലായിരുന്നു.ഈ സമയം സ്കൂളിലേക്കു പോകാനെത്തിയ ഇരട്ടസഹോദരങ്ങളായ ആദർശ് ആനന്ദും ആദിത്യ ആനന്ദും അപകടം തിരിച്ചറിഞ്ഞു. ആദർശ് ട്രാക്കിലേക്കു ചാടി രത്നമ്മയെ പുറത്തേക്ക് തള്ളിമാറ്റിയതും ട്രെയിൻ കടന്നുപോയതും നിമിഷങ്ങൾക്കുള്ളിൽ. സംഭവം കണ്ടുനിന്നവരും നാട്ടുകാരും തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതരും ആദർശിനെയും ആദിത്യനെയും സ്കൂളിൽ പ്രത്യേക അസംബ്ളി വിളിച്ചുചേർത്ത് അനുമോദിച്ചു. ഉപഹാരവും നൽകി. പ്രിൻസിപ്പൽ ഷീജ പി.ജോർജ്, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി അനൂപ്, അധ്യാപകരായ സുമാദേവി, ബിജു, ധന്യ, ഗ്രീഷ്മ, സജീവ്, നാരായണ അയ്യർ, ഷാജി, മുഹമ്മദ്കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.വവ്വാക്കാവ് കുറുങ്ങപ്പള്ളി ചിന്നമ്പിൽ വീട്ടിൽ അനന്തൻ പിള്ളയുടെയും രാജശ്രീയുടെയും മകനാണ് ആദർശ്.

Content Highlights: Good news- women rescued from railway track


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented