കക്കട്ടില്‍: മനസ്സ് വേദനിക്കുന്നവര്‍ക്ക് സന്തോഷിക്കാനുള്ള മരുന്ന് സാഹിത്യകൃതികളിലൂടെ സമ്മാനിച്ച അക്ബര്‍ കക്കട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍, ഉറ്റവരാരുമില്ലാതെ കഴിയുന്നവര്‍ക്ക് സാന്ത്വനം പകരാന്‍ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. 

കക്കട്ടിലെ കൂട്ട് സൗഹൃദകൂട്ടായ്മയാണ് എടച്ചേരി തണല്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കിയും അവര്‍ക്കൊപ്പം ചെലവഴിച്ചും അനുസ്മരണദിനം വ്യത്യസ്തമാക്കിയത്. ഇ.കെ. വിജയന്‍ എം.എല്‍.എ. അനുസ്മരണം ഉദ്ഘാടനംചെയ്തു. കൂട്ട് പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റ അധ്യക്ഷത വഹിച്ചു. 

അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംഖ്യ പി.കെ. ഹരീന്ദ്രനാഥ് കൈമാറി. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, സി.കെ. ഖാസിം, സി.കെ. അബു, നാസര്‍ കക്കട്ടില്‍, സൂപ്പി, ഇ.പി. സജീവന്‍, പി.എം. അഷ്‌റഫ്, കെ.പി. അഷ്‌റഫ്, ബാബുരാജ് വട്ടോളി, സി. ലിനീഷ്, പി.പി. അനൂപ് കുമാര്‍, എ.പി. സുമേഷ്, മുഹമ്മദ് കിഴക്കയില്‍, രാംദാസ് കക്കട്ടില്‍,  പി. പുരുഷോത്തമന്‍, എം.പി. ഷമീര്‍ എന്നിവര്‍ സംസാരിച്ചു. അക്ബര്‍ കക്കട്ടിലിന്റെ സ്‌കൂള്‍ ഡയറിയില്‍ അഭിനയിച്ച കെ. നൗഷാദും സംഗമത്തില്‍ പങ്കെടുത്തു.