നാട് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല, 40 വർഷത്തിന് ശേഷം മാരിയമ്മയെ തേടി മക്കളെത്തി


സുജിത്ത് സുധാകർ

വീടിനുചുറ്റും പുഴകളായതിനാൽ, അവർ ഒഴുക്കിൽപ്പെട്ട് മരിച്ചെന്ന് എല്ലാവരും കരുതി. മാരിയമ്മയെ തേടിയുള്ള അഞ്ചുവർഷത്തെ അലച്ചിലിനൊടുവിൽ അറുമുഖനും മരിച്ചു. അപ്പോഴേക്കും ആൺകുട്ടികളിൽ മൂത്തവനായ കലൈമൂർത്തിക്ക് 21 വയസ്സായിരുന്നു.

മക്കൾക്കും കൊച്ചുമകനും ഒപ്പം മാരിയമ്മ |ഫോട്ടോ: അജേഷ് ഇടവെട്ടി

തൊടുപുഴ: പെറ്റവയർ നാൽപതുകൊല്ലം കഴിഞ്ഞിട്ടും മക്കളെ മറന്നില്ല. മക്കളെ കണ്ടതിന്റെ സന്തോഷത്തിൽ എൺപതുവയസ്സുള്ള മാരിയമ്മ തമിഴ് പാട്ടുകൾ പാടി. മൂന്നുമക്കളെയും അമ്മ പേരുചൊല്ലി വിളിച്ചു. കൂടെ വരാത്ത രണ്ടുമക്കൾ എവിടെയെന്ന് അന്വേഷിച്ചു.

തമിഴ്നാട്ടിൽനിന്ന് നാലുപതിറ്റാണ്ടുമുമ്പ് കാണാതായ അമ്മയെ തേടിയെത്തിയ മൂന്നുമക്കൾക്കും ഇത് ആശ്വാസനിമിഷം. അമ്മയുടെയും മക്കളുടെയും അപൂർവ സംഗമത്തിന് വേദിയായ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ജീവനക്കാരും ആ സന്തോഷത്തിൽ പങ്കുചേർന്നു. സമൂഹികേക്ഷമ വകുപ്പിന്റെ ‘പ്രത്യാശ’ പദ്ധതിയാണ് ഈ സംഗമത്തിന് വഴിയൊരുക്കിയത്. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മാരിയമ്മ, ഭർത്താവ് അറുമുഖനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് നാലുപതിറ്റാണ്ടുകൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയത്. നാലുവയസ്സുള്ള കുട്ടിയടക്കം അഞ്ചുമക്കളുണ്ടായിരുന്നു. മാരിയമ്മയെ നാട് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല.വീടിനുചുറ്റും പുഴകളായതിനാൽ, അവർ ഒഴുക്കിൽപ്പെട്ട് മരിച്ചെന്ന് എല്ലാവരും കരുതി. മാരിയമ്മയെ തേടിയുള്ള അഞ്ചുവർഷത്തെ അലച്ചിലിനൊടുവിൽ അറുമുഖനും മരിച്ചു. അപ്പോഴേക്കും ആൺകുട്ടികളിൽ മൂത്തവനായ കലൈമൂർത്തിക്ക് 21 വയസ്സായിരുന്നു. ഇതോടെ കുടുംബപ്രാരാബ്ധം മുഴുവൻ കലൈമൂർത്തിയുടെ ചുമലിലായി. ഹൽവയുണ്ടാക്കി വിൽക്കുന്നതായിരുന്നു ഇവരുടെ കുലത്തൊഴിൽ. കലൈമൂർത്തിയും ആ വഴിതന്നെ പിന്തുടർന്നു. സഹോദരിമാരെ വിവാഹം കഴിച്ചയച്ചതും ഒൻപതുവയസ്സുള്ള ഇളയസഹോദരനെ പോറ്റിവളർത്തിയതും മൂർത്തിയാണ്. ഇതിനിടയിലും, എന്നും ഒരുവേദനയായി അമ്മയുടെ ഓർമകൾ മൂർത്തിയെ വേട്ടയാടി.

വീടുവിട്ടിറങ്ങിയ മാരിയമ്മ കേരളത്തിലാണെത്തിയത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂരിൽ പണിയെടുത്ത് ജീവിച്ചു. പ്രായമായപ്പോൾ ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. മൂന്നുവർഷംമുന്പ് റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ ഇവരെ പോലീസ് ഇടുക്കിയിലെ വൃദ്ധസദനത്തിലെത്തിക്കുകയായിരുന്നു. സുഖംപ്രാപിച്ചപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന്, മാരിയമ്മയുടെ വിവരങ്ങൾ ‘പ്രത്യാശ’ പദ്ധതിയിലേക്ക് കൈമാറിയെന്ന് വൃദ്ധസദനത്തിലെ സൂപ്രണ്ട് സെബാസ്റ്റ്യൻ അഗസ്റ്റിൻ പറഞ്ഞു. ഓർമക്കുറവ് ബാധിച്ചിരുന്ന മാരിയമ്മയ്ക്ക് വീടിന്റെ കൃത്യമായ വിവരങ്ങൾ പറയാൻ കഴിഞ്ഞില്ല. എങ്കിലും, തഞ്ചാവൂരിലാണ് വീടെന്നും ഭർത്താവിന്റെയും മക്കളുടെയും പേരുകളും മാരിയമ്മ പറഞ്ഞു.

ഈ വിവരങ്ങൾവെച്ച് തമിഴ്നാട് പോലീസിന് അറിയിപ്പു കൊടുത്തു. അവർ അന്വേഷിക്കുന്നതിനിടെ കലൈമൂർത്തിയുടെ സുഹൃത്ത്, ഫോട്ടോ കണ്ട് മാരിയമ്മയെ തിരിച്ചറിഞ്ഞു. അയാൾ കലൈമൂർത്തിയെ വിവരമറിയിച്ചു. അങ്ങനെയാണ് മൂന്നുമക്കളും ഒരു പേരക്കുട്ടിയും അമ്മയെ കാണാൻ കേരളത്തിലെത്തിയത്. മാരിയമ്മയുടെ രണ്ട് പെൺമക്കൾ മരിച്ചുപോയിരുന്നു.

Content Highlights: good news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented