ചെളിയില്‍നിന്ന് കരകയറാന്‍ കുട്ടിയാനയ്ക്ക് ഒരു കൈസഹായം നല്‍കി പെണ്‍കുട്ടി | VIDEO


Image Courtesy: Video grab, shared by https://twitter.com/susantananda3

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും അതിന്റെ ഊഷ്മളതയും വെളിപ്പെടുത്തുന്ന വീഡിയോകള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ ആരാധകരേറെയാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന, ഒരു കുട്ടിയാനയും പെണ്‍കുട്ടിയും ഉള്‍പ്പെട്ട വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ചെളിയില്‍ കുടുങ്ങിയ കുട്ടിയാനയ്ക്ക് സഹായഹസ്തം നീട്ടുന്ന പെണ്‍കുട്ടിയേയാണ് വീഡിയോയില്‍ കാണാനാവുക. അതേസമയം ഇത് എവിടെനിന്നുള്ള വീഡിയോയാണ് എന്ന കാര്യം വ്യക്തമല്ല.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദയാണ് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. കൃഷിയിടത്തിന് അരികിലുള്ള ചെളിയിലാണ് ആനക്കുട്ടി കുടുങ്ങിയത്. ചെളിയില്‍നിന്ന് കയറാന്‍ ആനക്കുട്ടി ശ്രമിക്കുന്നതും പെണ്‍കുട്ടി ആനക്കുട്ടിയെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പെണ്‍കുട്ടിയുടെ സഹായവും കരകയറാനുള്ള ആനക്കുട്ടിയുടെ ശ്രമവും പുരോഗമിക്കുന്നിനിടെ ഒരു നായയും അവിടെയെത്തുന്നുണ്ട്. ഒടുവില്‍ ചെളിയില്‍നിന്ന് കരകയറിയ കുട്ടിയാന, പെണ്‍കുട്ടിയെ തുമ്പിക്കൈ ഉയര്‍ത്തി അഭിവാദനം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.

Content Highlights: girl helps baby elephant whose legs stuck in mud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented