വേണ്ടത്ര പണിക്കാരെ കിട്ടിയില്ല;അവധിക്കാലത്ത് വിശാഖിന്റെയും വിവേകിന്റെയും വീടുപണിക്കുകൂടി കൂട്ടുകാര്‍


1 min read
Read later
Print
Share

കൂട്ടാണ് കരുത്ത്... അവധിക്കാലത്ത് കളിയുപേക്ഷിച്ച് കൂട്ടുകാരായ വിശാഖിന്റെയും വിവേകിന്റെയും വീടുപണിക്ക് ഒപ്പം കൂടിയ സുഹൃത്തുക്കളായ സനൂപ്, അലൻ, അശ്വിൻ, പ്രിൻസ് എന്നിവർ നിർമാണത്തിലിരിക്കുന്ന വീടിന് സമീപം.

കോട്ടയം: വിശാഖിന്റെയും വിവേകിന്റെയും വീടുപണിക്ക് ഒപ്പംകൂടിയ സന്തോഷം. പോയ അവധിക്കാലത്ത് ഇതിലേറെ സന്തോഷം വേറെയെന്തെന്ന് കൂട്ടുകാര്‍. കുമരകം പൊങ്ങലകരിയില്‍ കണ്ടാത്ര വിനോദിന്റെയും അനിതയുടെയും മക്കളാണ് വിശാഖും വിവേകും. അവധിക്കാലത്ത് കളിമാത്രമേയുള്ളൂവെന്ന് കുട്ടികളെ കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇവരുടെ ഈ കൂട്ടായ്മ.

ലൈഫ് പദ്ധതിയിലാണ് വിനോദിന് വീട് കിട്ടിയത്. മാര്‍ച്ചില്‍ പണി തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ തൊഴിലാളികളെ വേണ്ടത്ര കിട്ടാതെ വന്നതോടെ നിര്‍മാണം പ്രയാസത്തിലായി. വിശാഖ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞു. അവധിയല്ലേ, വെറുതെ ഇരിക്കുകല്ലേ. ഞങ്ങളും കൂടാമെന്ന് പറഞ്ഞ് അവര്‍ വന്നു. സനൂപ് വി.സതീഷും അലന്‍ കെ.റോബിനും അശ്വിന്‍ രമേശും പ്രിന്‍സ് ഗോഡുമെല്ലാം ആവേശത്തിലായി.

തോട്ടിനക്കരെ എത്തിച്ച കട്ട വീട്ടുമുറ്റത്ത് എത്തിക്കലായിരുന്നു പ്രധാന ജോലി. വള്ളത്തില്‍ നാലുതവണയായി ഇവര്‍ ആ ജോലി തീര്‍ത്തു. പിന്നെ മണ്ണുനിരത്തല്‍, കട്ട മേസ്തിരിക്ക് കൈമാറല്‍, ചാന്തുകൂട്ടല്‍ എന്നിവയൊക്കെയായി അതങ്ങ് തുടര്‍ന്നു. വിശാഖും അലനും കുമരകം ഗവ. സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്. വിവേകും അശ്വിനും പ്രിന്‍സും ഇനി പ്ലസ് വണ്ണിലേക്കും. സനൂപ് പ്ലസ് ടു പൂര്‍ത്തിയാക്കി. കുട്ടികളുടെ സേവനം വലിയ സഹായമായെന്ന് അനിതയും മുത്തശ്ശനായ മോഹനനും പറയുന്നു. ഇവര്‍കൂടി ചേര്‍ന്നതുകൊണ്ടാണ് കട്ടിള പൊക്കത്തില്‍ വീട് എത്തിക്കാനായത്. മഴയ്ക്കുമുമ്പ് വീട് വാര്‍ക്കണമെന്നാണ് ആഗ്രഹം.

Content Highlights: friends helps to construct home for visakh and vivek

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented