• അദ്വൈതിന്റെ പുതിയ വീട്ടിൽ ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം കിളിമാനൂർ ബി.ആർ.ബി.ആർ.സി. യുടെ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി.ആർ.സാബു നിർവഹിക്കുന്നു
കല്ലമ്പലം: അച്ഛനും അമ്മയും പുതുതായി പണിത വീട്ടിൽ നാട്ടുകാർക്കായി ഗ്രന്ഥശാലയൊരുക്കി നാലാം ക്ലാസുകാരൻ. തോട്ടയ്ക്കാട് ഗവ. എൽ.പി.എസ്. വിദ്യാർഥി അദ്വൈതിന്റെ വീട്ടിലാണ് ഒരു ഹോം ലൈബ്രറി ഒരുക്കിയത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയവരുടെയൊക്കെ കൈകളിൽ സമ്മാനമായി ഏറെയും ഉണ്ടായിരുന്നത് പുസ്തകങ്ങളായിരുന്നു.
തോട്ടയ്ക്കാട് ഗവ. എൽ.പി.എസാണ് വായന വളർത്താനും അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാനും ഹോം ലൈബ്രറികൾ എന്ന ആശയം ഏറ്റെടുത്തത്. മറ്റു രക്ഷിതാക്കളെപ്പോലെ അദ്വൈതിന്റെ അച്ഛൻ റിജുവും അമ്മ സൗമ്യയും ഇതിനു പിന്തുണയേകിയതോടെയാണ് പുതിയ വീട്ടിൽ ഗ്രന്ഥശാലയുമൊരുങ്ങിയത്.
ഗ്രന്ഥശാലയുടെ ഉദ്ഘാടനം കിളിമാനൂർ ബി.ആർ.ബി.ആർ.സി.യുടെ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി.ആർ.സാബു നിർവഹിച്ചു. തോട്ടയ്ക്കാട് എൽ.പി.എസ്. പ്രഥമാധ്യാപിക എസ്.സുമ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ കെ.ഷീബ, സീനിയർ അസിസ്റ്റന്റ് എം.എൽ.ഷമീന, ശരണ്യ, സോജിഷ, സുമിന, ഷിജിന ലിജി, ആബിദ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: fourth standard student adwaith library open to villagers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..