കുരങ്ങുകൾക്ക് ഭക്ഷണംവിളമ്പാൻ ഇടയിലക്കാട് നാഗാലയം കമ്മിറ്റി കാവിലൊരുക്കിയ ഇടം
തൃക്കരിപ്പൂർ: ഇടയിലക്കാട്ടെ കുരങ്ങുകൾക്ക് ഭക്ഷണം വിളമ്പാൻ ഇടമൊരുക്കി. ഭക്ഷണം തേടി പ്രധാന റോഡിലേക്കിറങ്ങുന്ന കുരങ്ങുകൾ വാഹനമിടിച്ച് മരിക്കുന്നതും പരിക്കേൽക്കുന്നതും പതിവായതിനാലാണ് ഇടയിലക്കാട് നാഗാലയം കമ്മിറ്റി തട്ടുകട മാതൃകയിൽ ഇടമൊരുക്കിയത്.
വാനരർക്ക് പഴങ്ങളും മറ്റ് ഭക്ഷണസാധനവും കാട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്നത് തടയാനും വൃത്തിയായി തീറ്റ കഴിക്കാനുമാണ് സൗകര്യം. കടലയും മറ്റ് ഭക്ഷണവിഭവങ്ങളും കഴിക്കാൻ കുരങ്ങുകൾ പ്രധാന റോഡിലേക്കിറങ്ങി വരുന്നതിനാലാണ് അപകടമുണ്ടാകുന്നത്. നാഗാലയം കമ്മിറ്റിയും വിവിധ സംഘടനകളും മുൻകൈയെടുത്ത് ഇപ്പോൾ കുരങ്ങുകൾക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.
കാട്ടിൽ പഴങ്ങൾ കിട്ടാതെ റോഡിൽ അലയുന്നത് ഒഴിവാക്കാനാണ് ഇതൊരുക്കിയതെന്ന് നാഗാലായം കമ്മിറ്റി പ്രസിഡന്റ് പി.പി.ദാമോദരൻ പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ എ.കെ.മധു, വി.ഭരതൻ, കെ.രവീന്ദ്രൻ, വി.ബാലകൃഷ്ണൻ, എം.ലക്ഷ്മണൻ, പി.കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Content Highlights: food places for monkeys
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..