അമ്മയുടെ മുത്തം ഏറ്റുവാങ്ങി സൗമ്യ കണ്ണൂരിലേക്ക്; ആദിവാസി ഊരിൽനിന്നുള്ള ആദ്യത്തെ എസ്.ഐ


• പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ സൗമ്യക്ക് അമ്മ മണി മുത്തം നൽകുന്നു

പാലപ്പിള്ളി: പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി, പോലീസ് യൂണിഫോം ധരിച്ചെത്തിയ മകൾ സൗമ്യയെ അമ്മ മണി നെഞ്ചോടുചേർത്ത് മുത്തം നൽകി. പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരിൽനിന്നുള്ള ആദ്യത്തെ പോലീസ് സബ് ഇൻസ്പെക്ടറായ സൗമ്യ, കഴിഞ്ഞ ജനുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകളാണ്.

അച്ഛൻ മരിക്കുമ്പോൾ രാമവർമപുരം പോലീസ് ക്യാമ്പിൽ പരിശീലനത്തിലായിരുന്നു സൗമ്യ. വനമേഖലയിൽ ഫയർലൈൻ നിർമിക്കുകയായിരുന്ന ഉണ്ണിച്ചെക്കൻ ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു.

തൃശ്ശൂർ കേരളവർമ കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ സൗമ്യ തിരുവനന്തപുരത്ത് ബി.എഡും പൂർത്തിയാക്കിയിരുന്നു. പരേഡ് കാണാൻ ഭർത്താവ് സുബിനും വന്നിരുന്നു.

പഠനത്തിനുശേഷം സ്കൂൾ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് സൗമ്യയ്ക്ക് എസ്.ഐ. സെലക്ഷൻ ലഭിച്ചത്. പഴയന്നൂർ തൃക്കണായ ഗവ. യു.പി. സ്കൂളിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്. അച്ഛൻ ഉണ്ണിച്ചെക്കന്റെ ആഗ്രഹമായിരുന്നു മകൾ സർക്കാർ യൂണിഫോമിൽ നാടിനെ സേവിക്കണമെന്നത്. അതുകൊണ്ടുതന്നെ പോലീസിൽ ജോലികിട്ടിയപ്പോൾ സൗമ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. കണ്ണൂരിലാണ് സൗമ്യയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

content highlights: first Sub inspector in Palappilli Elikkod adivasi village

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented