എച്ച്. ഷാജഹാൻ
കൊല്ലങ്കോട്: കേരള അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്ക്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണിത്.
പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് (33) ഭാഗ്യകടാക്ഷം ലഭിച്ചത്. തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയായ ഷാജഹാന്‍ എടുത്ത എട്ട് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.
ഭാര്യ സജ്ന, മക്കളായ സഫുവാന്‍ (6), സിയാ നസ്രിന്‍ (5), സഫ്രാന്‍ (രണ്ടര) എന്നിവരടങ്ങുന്ന കുടുംബത്തില്‍ പിറന്നാള്‍സമ്മാനമായാണ് ഭാഗ്യമെത്തിയത്. ചൊവ്വാഴ്ചയായിരുന്നു മകള്‍ സിയാ നസ്രിന്റെ പിറന്നാളെന്ന് ഷാജഹാന്‍ പറഞ്ഞു.
ഒരാഴ്ചമുമ്പുമാത്രം ലോട്ടറിവ്യാപാരം തുടങ്ങിയ തില്ലങ്കാട്ടിലെ കൃഷ്ണനില്‍നിന്നാണ് ഷാജഹാന്‍ കഴിഞ്ഞദിവസം ടിക്കറ്റ് എടുത്തത്. ഇടയ്ക്കിടെ ഭാഗ്യക്കുറി എടുക്കാറുള്ള ഷാജഹാന് നേരത്തെ 5,000 രൂപവരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് എസ്. ഹനീഫയുടെ മകനാണ് ഷാജഹാന്‍. കോഴിക്കോട് താമരശ്ശേരിയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാംസമ്മാനമായ അഞ്ചുലക്ഷം രൂപ ലഭിച്ചിട്ടുള്ളത്.
Content Highlights: first prize of the Akshaya Lottery goes to a hotel trader
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..