
ഗേറ്റിൽ തല കുടുങ്ങിയ തെരുവുനായ(ഇടത്), തെരുവുനായയെ രക്ഷിക്കാനുള്ള ശ്രമം(വലത്).
വര്‍ക്കല: വീടിന്റെ ഗേറ്റില്‍ ഒരു രാത്രി മുഴുവന്‍ തല കുടുങ്ങിക്കിടന്ന തെരുവുനായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാലച്ചിറ-വട്ടപ്ലാംമൂട് റോഡില്‍ പി.എസ്. നിവാസില്‍ രാധയുടെ വീട്ടിലെ ഗേറ്റിലാണ് അബദ്ധത്തില്‍ നായയുടെ തല കുടുങ്ങിപ്പോയത്.
വ്യാഴാഴ്ച രാത്രിയിലാണ് ഗേറ്റിന്റെ കമ്പികള്‍ക്കിടയില്‍ തല അകപ്പെട്ടത്. തലയൂരിപ്പോകാനാകാതെ വന്നപ്പോള്‍ നായ കുരച്ച് ബഹളംവച്ചു. വീട്ടുകാരും നാട്ടുകാരും ശ്രമിച്ചിട്ടും നായയെ രക്ഷപ്പെടുത്താനായില്ല.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ അഗ്നിരക്ഷാസേന എത്തി. ഹൈഡ്രോളിക് സ്പ്രെഡ്ഡര്‍ ഉപയോഗിച്ച് ഗേറ്റിന്റെ കമ്പികള്‍ അകത്തിയാണ് നായയുടെ തല ഊരിയത്. ഗേറ്റില്‍നിന്നു മോചനം കിട്ടിയയുടന്‍ നായ ജീവനുംകൊണ്ടോടി.
content highlights: fire force resues street dog as its head trapped in gate of a house
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..