ആഫ്രിക്കന്‍ പക്ഷിക്കുഞ്ഞിന്റെ രക്ഷകരായി; അഗ്‌നിരക്ഷാസേനയ്ക്ക് വേറിട്ടൊരു ദൗത്യം


പക്ഷിക്കുഞ്ഞിന്റെ കാലിൽ ലോഹവളയം കുരുങ്ങിയനിലയിൽ, ലോഹവളയം അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുന്നു.

മഞ്ചേരി: അപ്രതീക്ഷിതമായി മഞ്ചേരി അഗ്‌നിരക്ഷാസേനയ്ക്ക് വേറിട്ടൊരു രക്ഷാദൗത്യത്തിന് വിളിവന്നു. പക്ഷികളെ വളര്‍ത്തുന്ന മംഗലശ്ശേരി സ്വദേശി മാഷിക്കാണ് തന്റെ വിലകൂടിയ ആഫ്രിക്കന്‍ ലവ്ബേര്‍ഡ്സ് വിഭാഗത്തിലെ ഫിഷര്‍ ചിക്കിന്റെ കാലില്‍ ലോഹമോതിരം കുടുങ്ങിയ കാര്യം വിളിച്ചറിയിച്ചത്.

കാലില്‍ നീരുവന്ന് വീര്‍ത്ത നിലയിലുള്ള പക്ഷിക്കുഞ്ഞുമായി മാഷിക് കച്ചേരിപ്പടിയിലെ അഗ്‌നിരക്ഷാസേനയുടെ ഓഫീസിലെത്തി. വേദനകൊണ്ട് പുളയുന്ന പക്ഷിയുടെ കാലിലെ മോതിരം എടുത്തുമാറ്റി രക്ഷപ്പെടുത്തണമെന്നതായിരുന്നു ആവശ്യം.

പല നിലയ്ക്കും മോതിരം മാറ്റാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ കട്ടിങ് യന്ത്രം ഉപയോഗിച്ച് സാവധാനം മുറിച്ചെടുത്തു. 20 മിനിറ്റുകൊണ്ടാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.

സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ നിലയത്തിലെ സീനിയര്‍ ഓഫീസര്‍മാരായ അബ്ദുല്‍കരീം, മനോജ്, ഓഫീസര്‍മാരായ മനേഷ്, അനൂപ്, ഹോം ഗാര്‍ഡ് ഗണേഷ്‌കുമാര്‍ എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു.

Content Highlights: fire force removes metal ring from african bird leg


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented