കാഴ്ചപോയ മകന് കണ്ണായിമാറിയ അച്ഛൻ; വഴിക്കാഴ്ചകളും കഥകളും പറഞ്ഞുകൊടുത്തൊരു സഞ്ചാരം


എഴുത്തും ചിത്രവും ഇ.വി. രാഗേഷ്

എട്ടുവർഷം മുൻപ് പ്ലസ്‌ടുവിന്‌ പഠിക്കുമ്പോഴാണ് ഷിയാദിന്റെ ജീവിതം വഴിമാറിയത്. ബൈക്കപകടത്തിൽ തലച്ചോറിന് ഗുരുതരപരിക്കേറ്റു. കണ്ണിലേക്കുള്ള നാഡികൾ തകർന്നു. കാഴ്ച പൂർണമായി നഷ്ടപ്പെട്ടു.

നീണ്ടൂർ പനമ്പാലം റോഡിലൂടെ അച്ഛൻ ഷിബുവിന്റെ തോളിൽ പിടിച്ച് നടന്നു നീങ്ങുന്ന ഷിയാദ്

കോട്ടയം: റോഡിലൂടെ ഷിബുവിന്റെ തോളിൽ പിടിച്ച് നടന്നുനീങ്ങുന്ന ഷിയാദിനെ കണ്ടാൽ ആരും കൗതുകത്തോടെ നോക്കും. രണ്ടുടലുള്ള ഒരാളെപ്പോലെയാണ് ഇവരുടെ നടത്തം. മുന്നിൽ നടക്കുന്നയാളുടെ ഓരോ ചുവടും ചലനവും നിഴൽപോലെ പിന്തുടരുകയാണ് പിന്നിലെയാൾ. അപകടത്തിൽ കാഴ്ചപോയ മകന് കണ്ണായിമാറിയ അച്ഛന്റെ യാത്രയാണിത്.

അറുപത്തൊന്നു വയസ്സുകാരനായ അച്ഛൻ ഇരുപത്തിമൂന്നുകാരനെയുംകൊണ്ട് നാടുമുഴുവൻ നടക്കുന്നു. പോരാ, മകനെ ജീവിതത്തിലേക്ക് വഴിനടത്തുന്നു. വഴിക്കാഴ്ചകളും കഥകളും പറഞ്ഞുകൊടുത്താണ് യാത്ര. ദിവസവും 35 കിലോമീറ്റർ ഇവർ നടക്കുന്നു.എട്ടുവർഷം മുൻപ് പ്ലസ്‌ടുവിന്‌ പഠിക്കുമ്പോഴാണ് ഷിയാദിന്റെ ജീവിതം വഴിമാറിയത്. ബൈക്കപകടത്തിൽ തലച്ചോറിന് ഗുരുതരപരിക്കേറ്റു. കണ്ണിലേക്കുള്ള നാഡികൾ തകർന്നു. കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. നാലുവർഷം ചികിത്സയും വിശ്രമവുമായി വീട്ടിൽ. ഇരുട്ടും ആശങ്കയും മാനസികനില തകരാറിലാക്കി. ഇതിന് മാറ്റംവരാൻ ഡോക്ടർമാരുടെ നിർദേശമനുസരിച്ചാണ് അച്ഛൻ ഷിബു, മകനെ നടക്കാൻ കൊണ്ടുപോയിത്തുടങ്ങിയത്. വേച്ചുപോകുന്ന മകനെ, തന്നോട് ചേർത്തുനിർത്തി ഈ അച്ഛൻ ധൈര്യം പകർന്നു.

കഥ പറഞ്ഞുള്ള നടപ്പ് പതിവായതോടെ ഷിയാദിന്റെ ജീവിതതാളം മടങ്ങിയെത്തി. നാലുവർഷംമുൻപ് തുടങ്ങിയ നടപ്പ് ഇന്ന് നീണ്ടൂർ, അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്തുകളിലൂടെ തുടരുന്നു. കൂലിപ്പണിക്കാരനായിരുന്നു ഷിബു. മകനുവേണ്ടി ജീവിതം മാറ്റിവെച്ചതോടെ ആ തൊഴിൽ ഉപേക്ഷിച്ചു. സാമ്പത്തികമായി കുടുംബം തകർന്നു. പക്ഷേ, മകനൊപ്പമുള്ള യാത്ര, വരുമാനത്തിനുമുള്ള വഴികൂടിയാക്കി ഷിബു പ്രത്യാശയുടെ മറ്റൊരു ചരിത്രമെഴുതി. ലോട്ടറി കൈയിലെടുത്തു.

കൃത്യസമയം പാലിച്ച് ഓടുന്ന വണ്ടിപോലെയാണ് ഈ യാത്ര. മാന്നാനം തെൻമല വീട്ടിൽനിന്ന് രാവിലെ ഏഴിന് തുടങ്ങും. ഓരോ കവലയിലും ദിവസവും കൃത്യസമയത്ത് എത്തും. പതിവായി ലോട്ടറിയെടുക്കുന്നവർ, അവിടം കടന്നുപോകുന്നതിനുമുമ്പ് എത്തിയില്ലെങ്കിൽ ലോട്ടറി മിച്ചംവരും.

വഴിയിൽ വരുന്ന മാറ്റങ്ങൾ, പുതിയ കടകൾ, വീടുകൾ... എല്ലാം ഷിബു വിവരിക്കും. മകനുവേണ്ടി അച്ഛൻ നല്ലൊരു കഥാകാരനും കമന്റേറ്ററുമായി.

ചികിത്സയ്ക്കും കുടുംബച്ചെലവിനും ലോട്ടറി വിറ്റുകിട്ടുന്ന വരുമാനമാണ് ആശ്രയം. “ഒന്നും തികയില്ല. പക്ഷേ, മകനെ സമൂഹത്തിനൊപ്പമാക്കുന്നതിലപ്പുറം വലിയ സന്തോഷമില്ലല്ലോ”-ഷിബുവിന്റെ മറുപടി. കാഴ്ചയില്ലാതെ നടക്കുമ്പോൾ പേടിതോന്നാറില്ലേ എന്ന ചോദ്യത്തിന് ഷിയാദിന് ഉത്തരമുണ്ട്, “അച്ഛനല്ലേ വലിയ വെളിച്ച”മെന്ന്. ഷിബുവിനും ഭാര്യ രോഹിണിക്കും മറ്റൊരു മകൻകൂടിയുണ്ട്-സേതു. കൂലിപ്പണിചെയ്ത് ജീവിക്കുന്ന സേതു കുടുംബമായി മറ്റൊരു വീട്ടിലാണ് താമസം.

Content Highlights: father walking with son who lost eyesight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented