ഡോക്ടർമാരുടെ പ്രവചനത്തെ കാൽകൊണ്ട് തട്ടിയെറിഞ്ഞ് അവൻ നടന്നു; ഇനി ഫാസിലിന് ഒരാഗ്രഹം മാത്രം...| വീഡിയോ


ഉണ്ണി ശുകപുരം

കളിച്ചുതുടങ്ങിയപ്പോൾ ഫൈബർ കാൽ ആഴ്‌ചയിലൊരിക്കലും ബൂട്ട് ആറുമാസത്തിനുള്ളിലും മാറണം. കുറെയൊക്കെ ഫാസിൽ അവ സ്വയം നന്നാക്കി ഉപയോഗിച്ചു. ഒടുവിൽ വിഗോ ക്ലബ്ബിന്റെ കളിക്കാരനായി. ഫാസിൽ നാട്ടിലുള്ളവരുടെ അദ്‌ഭുതമായി.

ഫാസിൽ

എടപ്പാൾ: ജീവിതത്തിൽ ഒരിക്കലും നടക്കാനാകില്ലെന്നായിരുന്നു ഫാസിൽ ജനിച്ചപ്പോൾ ചില ഡോക്ടർമാരുടെ പ്രവചനം. ഇടതുകാൽ വളഞ്ഞും വലതുകാലിന് പാദമില്ലാതെയുമായിരുന്നു അന്ന് ഈ കുഞ്ഞ് പിറന്നത് എന്നതുതന്നെ കാരണം. എന്നാൽ ആ പ്രവചനത്തെ കാൽകൊണ്ടുതന്നെ തട്ടിയെറിഞ്ഞ് അവൻ നടന്നു. തീർന്നില്ല, കേരളത്തിലെ ഒന്നാംനിര ഫുട്‌ബോൾ ക്ലബ്ബായ എഫ്.സി. അക്കാദമിയുടെ മിഡ്ഫീൽഡറുമാണ് ഇപ്പോൾ 20 വയസ്സിൽ എത്തിനിൽക്കുന്ന ഈ യുവാവ് എന്നുകൂടി അറിയുക.

എടപ്പാളിനടുത്ത വട്ടംകുളം ചോലക്കുന്ന് കോട്ടവളപ്പിൽ മുഹമ്മദിന്റെയും റംലയുടെയും ഇളയമകനാണ് ഫാസിൽ. ചുമട്ടുതൊഴിലാളിയാണ് മുഹമ്മദ്. അധ്വാനത്തിന്റെ വിയർപ്പുചാലുകളിലൂടെ ഊറിയെത്തിയ സമ്പാദ്യത്തിൽ ഏറിയപങ്കും അദ്ദേഹം മകന്റെ ചികിത്സയ്ക്ക് നീക്കിവെച്ചു. വളവുള്ള ഇടംകാൽ മൂന്നു ശസ്ത്രക്രിയകളിലൂടെ ഏറെക്കുറെ ശരിയാക്കി. പാദമില്ലാത്ത വലതുകാലിൽ പ്ലാസ്റ്റിക് സർജറിയിലൂടെ ഫൈബർ പാദം വെച്ചുപിടിപ്പിച്ചു. അതോടെ ഫാസിൽ ആകെയങ്ങ് മാറി. പുതിയ ഊർജവും മാനസിക കരുത്തും കൈമുതലാക്കി അവൻ നടന്നു. പിന്നെ ഓടി. മനസ്സിലെ സ്വപ്നങ്ങളേയും ഓടിച്ചിട്ടുപിടിച്ച് കൂടെക്കൂട്ടി. മനസ്സ്‌ മന്ത്രിച്ചു, നല്ലൊരു ഫുട്‌ബോളറാകണം.

കളിച്ചുതുടങ്ങിയപ്പോൾ ഫൈബർ കാൽ ആഴ്‌ചയിലൊരിക്കലും ബൂട്ട് ആറുമാസത്തിനുള്ളിലും മാറണം. കുറെയൊക്കെ ഫാസിൽ അവ സ്വയം നന്നാക്കി ഉപയോഗിച്ചു. ഒടുവിൽ വിഗോ ക്ലബ്ബിന്റെ കളിക്കാരനായി. ഫാസിൽ നാട്ടിലുള്ളവരുടെ അദ്‌ഭുതമായി. ഫൈവ്‌സിലും സെവൻസിലും താരമായ ഈ മിടുക്കൻ പൂക്കരത്തറ ദാറുൽഹിദായ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾ ടീം അംഗമായി. പൊന്നാനി എം.ഇ.എസ്. കോളേജിൽ പഠിക്കുമ്പോൾ ടീമിലെത്താനിരിക്കെ ഫൗൾ വിസിൽ മുഴക്കി കോവിഡ് വില്ലനായി. ഫാസിൽ തളർന്നില്ല. നാട്ടിലെ ടൂർണമെന്റുകളിൽ സജീവമായി.

നടുവട്ടത്തെ ഗ്രീൻഫീൽഡിൽ അത്തരമൊരു മത്സരത്തിനിടെ കളിയാകെ മാറി. എഫ്.സി. കേരള എടപ്പാൾ മാനേജരായ സ്റ്റീഫൻ ചാലിശ്ശേരി ആ കളി കണ്ടു. ടൂർണമെന്റിൽ അതിമനോഹരമായി കളിച്ച ഫാസിലിനെ ഇദ്ദേഹം അരികിൽ വിളിച്ചു. കാലുകളുടെ പോരായ്‌മകൾ മറികടന്ന മിടുക്കനുമുന്നിൽ സ്റ്റീഫൻ എഫ്.സി.യുടെ വാതിലുകൾ തുറന്നിട്ടു. തൃശ്ശൂരിലും എടപ്പാളിലുമുള്ള പരിശീലനത്തിൽ മിന്നുന്ന പ്രകടനവുമായി മുന്നേറിയ ഫാസിലിന് നടൻ മമ്മൂട്ടി വാർത്തകളിലൂടെ കണ്ടെത്തുന്നവർക്ക് നൽകുന്ന ഫീനിക്‌സ് പുരസ്‌കാരവും ലഭിച്ചു. ഇനിയൊരു സ്വപ്‌നമുണ്ട് ഫാസിലിന്‌, ലോകകപ്പിൽ പന്തുമായി കുതിക്കുന്നത്.

Content Highlights: Fasil plays football sans foot

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented