പ്ലാവിന് മരുന്നുവച്ച് കെട്ടുന്നു
ഇരുമ്പനം(എറണാകുളം): ബയോഗ്യാസ് പ്ലാന്റിന് ജെ.സി.ബി. കൊണ്ട് കുഴിയെടുക്കവേ വേരുകള്‍ മുറിഞ്ഞ് നാശത്തിലേക്കുപോയ തേന്‍വരിക്ക പ്ലാവിന് ചികിത്സ നല്‍കി പുനര്‍ജനിപ്പിച്ചിരിക്കയാണ് ഇരുമ്പനത്തെ ഒരു കുടുംബം.
ഇരുമ്പനത്ത് മലയില്‍ പള്ളത്തുവീട്ടില്‍ ബിനിയുടെ 12 വര്‍ഷമായ പ്ലാവിനാണ് ജെ.സി.ബി.കൊണ്ട് മുറിവേറ്റത്. പതിയെ പ്ലാവ് ഉണങ്ങാന്‍ തുടങ്ങി. ഇതു മനസ്സിലാക്കിയ വീട്ടുകാര്‍ വൃക്ഷവൈദ്യന്‍ കെ. ബിനുവിനെ അറിയിക്കുകയും അദ്ദേഹവും സുഹൃത്ത് ഗോപനും കൂടി ആ വൃക്ഷത്തേ രക്ഷിക്കാന്‍ ഔഷധക്കൂട്ട് ഉണ്ടാക്കുകയും ചെയ്തു.
കണ്ടത്തില്‍ നിന്നെടുത്ത മണ്ണ്, ചിതല്‍പ്പുറ്റു മണ്ണ്, വൃക്ഷം നിന്നയിടത്തെ മണ്ണ്, എള്ള്, തേന്‍, പശുവിന്‍പാല്‍ തുടങ്ങിയ 12 ഇന ഔഷധങ്ങള്‍ ചേര്‍ത്ത് മരുന്നുണ്ടാക്കി പ്ലാവില്‍ വെച്ചുകെട്ടി. ഇത്തരത്തില്‍ മരുന്നുനല്‍കുന്ന 70-ാമത്തെ വൃക്ഷമാണിതതെന്നും ഇതുവരെ മരുന്നു നല്‍കിയതില്‍ 56 വൃക്ഷങ്ങള്‍ കരുത്തോടെ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞ് 'മാതൃഭൂമി സീഡ്' അംഗമായ, നവനിര്‍മാണ്‍ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി സഹ്യ സജീവും കുടുംബവും വിദ്യാലയത്തിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗംഗാദേവിയും വൃക്ഷത്തിന് നല്‍കുന്ന ചികിത്സകള്‍ കണ്ട് മനസ്സിലാക്കുകയും ചെയ്തു. നവനിര്‍മാണ്‍ സീഡ് അംഗങ്ങള്‍ക്ക് ഇത് പുതിയ അനുഭവമായിരുന്നു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചികിത്സ ഉള്ളതുപോലെ മരങ്ങള്‍ക്കും ചികിത്സയുണ്ടെന്നും അതിന്റെ രീതിയും നേരിട്ട് മനസ്സിലാക്കാന്‍ ഈ യാത്ര ഉപകരിച്ചുവെന്നും സീഡ് അംഗങ്ങള്‍ പറഞ്ഞു.
content highlights: family rejuvenates jackfruit tree as its roots fructured with jcb
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..