യുവാവ് മരിച്ചു, ഭാര്യയും മകളും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍;അഞ്ജനയുടെ ഇടപെടലില്‍ കുടുംബത്തിന് വീടായി


താക്കോൽദാനച്ചടങ്ങിനെത്തിയ കളക്ടർ എ. അലക്‌സാണ്ടർ അഞ്ജനകൃഷ്ണയ്‌ക്കൊപ്പം.

അമ്പലപ്പുഴ: ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞതോടെ ദുരിതത്തിലായ കുടുംബത്തിന് ആശ്വാസമായി ജേണലിസം ബിരുദധാരി അഞ്ജനകൃഷ്ണയുടെ ഇടപെടല്‍.

കളര്‍കോട് പക്കി ജങ്ഷനുസമീപം ഉദയഭവനില്‍ അഭിലാഷിന്റെ കുടുംബത്തിനാണ് അഞ്ജനയുടെ ഇടപെടലിനെത്തുടര്‍ന്ന് സ്വന്തമായി വീടായത്. അഞ്ജന, കളക്ടര്‍ എ. അലക്‌സാണ്ടറെ കണ്ട് കുടുംബത്തിന്റെ അവസ്ഥ ധരിപ്പിച്ചതോടെയാണ് വീട് യാഥാര്‍ഥ്യമായത്.

അഭിലാഷിന്റെ മരണത്തോടെ സാമ്പത്തികമായി തകര്‍ന്ന കുടുംബം ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് കഴിഞ്ഞത്. ഭാര്യയും സ്‌കൂളില്‍ പഠിക്കുന്ന ഒരു മകളുമാണുള്ളത്. വീടിന്റെ അടിത്തറ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടുപൂര്‍ത്തീകരിക്കാന്‍ സഹായംതേടി അഞ്ജന കളക്ടറെ കണ്ടു.

അഞ്ജനയുടെ ഇടപെടല്‍ ഇഷ്ടപ്പെട്ട കളക്ടര്‍, അമേരിക്കയിലെ വനിതകളുടെ കൂട്ടായ്മയായ പുണ്യം എന്ന സംഘടനയുമായി ബന്ധപ്പെട്ടു. അവരുടെ സഹായത്തോടെ കുടുംബത്തിനു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു.

താക്കോല്‍ദാനച്ചടങ്ങിനെത്തിയ കളക്ടര്‍ അഞ്ജനകൃഷ്ണയെ അഭിനന്ദിക്കുകയും ചെയ്തു. കൗണ്‍സിലര്‍ ഹരികൃഷ്ണന്‍, പുണ്യം കോ-ഓര്‍ഡിനേറ്റര്‍ മനു ലക്ഷ്മി, കൃഷ്ണപ്രിയ, കെ.എന്‍. ബിജുകുമാര്‍, ബി.കെ. വിനോദ് എന്നിവര്‍ പങ്കെടുത്തു. ജേണലിസത്തില്‍ ബിരുദംനേടി എം.ബി.എ.യ്ക്ക് തയ്യാറെടുക്കുന്ന അഞ്ജനകൃഷ്ണ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്റെ മകളാണ്.

content highlights: family gets new home after anjana's intervention

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented