വീട്ടമ്മയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ച പണം എരുമേലി പോലീസ് അബ്ദുൾ കരീമിന് കൈമാറുന്നു
എരുമേലി: രോഗബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കായി സഹായം തേടുന്ന വീട്ടമ്മ, വഴിയിൽകിടന്ന് കിട്ടിയ 8500 രൂപ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി. ബുധനാഴ്ച പകൽ എരുമേലി ബസ് സ്റ്റാൻഡ് ജങ്ഷനിലാണ് സംഭവം. ശ്രീനിപുരം വില്ലൻചിറ ശ്യാമിന്റെ ഭാര്യ രമ്യയ്ക്കാണ് വഴിയരികിൽനിന്നു 8500 രൂപ കിട്ടിയത്.
രോഗബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ സഹായം തേടുന്ന സാഹചര്യത്തിലും, അർഹതയില്ലാത്ത പണം സ്വന്തമാക്കാതെ സത്യസന്ധതയ്ക്ക് മാതൃകയാവുകയായിരുന്നു രമ്യ. വഴിയിൽനിന്നു കിട്ടിയ പണം സമീപ കടയുടമയെ അറിയിച്ച് എരുമേലി പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.
ഇരുമ്പൂന്നിക്കര ഓലിക്കപ്ലാവിൽ അബ്ദുൾകരീമിന്റെ പണമാണ് വഴിയിൽ നഷ്ടപ്പെട്ടത്. ബന്ധുവിന് കൊടുക്കാനായി കൊണ്ടുവന്ന പണം മടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് പണം നഷ്ടമായതായി അറിഞ്ഞത്. ജങ്ഷനിൽ പലയിടത്തും അന്വേഷിച്ചതിനൊടുവിൽ പണം ഏൽപിച്ചതായി അറിഞ്ഞ് സ്റ്റേഷനിലെത്തി കൈപ്പറ്റുകയുമായിരുന്നു.
Content Highlights: falled money returned to owner
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..