കോഴിക്കോട് മെഡിക്കൽ കോളേജിലെ നിർധനരോഗികൾക്കുള്ള ഭക്ഷണം യൂത്ത് കെയർ വൊളന്റിയർമാർക്ക് വേലായുധനും കുടുംബവും കൈമാറുന്നു.
വള്ളിക്കുന്ന് (മലപ്പുറം): മകന്റെ വിവാഹദിനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണം വിതരണംചെയ്ത് വിമുക്തഭടനും കുടുംബവും.
പരപ്പനങ്ങാടി എസ്.ബി.ഐയിലെ ഉദ്യോഗസ്ഥന്‍കൂടിയായ വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി പറമ്പില്‍ വേലായുധന്റെയും മിനിയുടെയും മകന്‍ അഖിലിന്റെയും കരുമരക്കാട് പുനത്തില്‍ ഷാജി, സുനിത ദമ്പതിമാരുടെ മകള്‍ ആതിരയുടെയും വിവാഹമായിരുന്നു ഞായറാഴ്ച.
വിവാഹത്തിന് വധുവിന്റെ വീട്ടിലേക്കു പുറപ്പെടുംമുന്‍പാണ് യൂത്ത് കെയര്‍ വള്ളിക്കുന്ന് അത്താണിക്കല്‍ യൂണിറ്റ് പ്രതിനിധികള്‍ക്ക് ഇവര്‍ ഭക്ഷണം കൈമാറിയത്.
വേലായുധന്‍, മിനി, അഖില്‍ എന്നിവരില്‍നിന്ന് യൂത്ത് കെയര്‍ ഭാരവാഹികളായ പി.വി. സലീല്‍, പ്രീത് പുളിയശ്ശേരി, സുമേഷ്‌കുമാര്‍, ജിതീഷ് താറോല്‍, വി.എന്‍. അക്ഷയ്, ലിനോഷ്, കെ.വി. ഹരിഗോവിന്ദന്‍, കെ.എം. വൈഷ്ണവ്, പി. പ്രണവ്, ടി. വിനോദ്കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
Content Highlights: ex serviceman and family donates food to patients on his son wedding day


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..