'എത്തിയാൽ വിളിക്കണേ...' വരനോട് വധുവിന്റെ കരുതൽ; പരിസ്ഥിതി സൗഹൃദസന്ദേശവുമായി 'സൈക്കിൾ കല്യാണം'


സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരുന്നെങ്കിൽ താനും കൂടെ പോകുമായിരുന്നെന്നും അഞ്ജന പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് ശിവസൂര്യനും അഞ്ച് കൂട്ടുകാരും കോയമ്പത്തൂരിൽനിന്ന് സൈക്കിളിൽ ഗുരുവായൂരിലെത്തിയത്.

• താലികെട്ടിനുശേഷം സൈക്കിളിൽ യാത്രയാകുന്ന വരൻ ശിവസൂര്യനെ യാത്രയാക്കുന്ന വധു അഞ്ജന, ഗുരുവായൂരിൽ കല്യാണത്തിന് സൈക്കിളിൽ എത്തിയ വരനും സുഹൃത്തുക്കളും

ഗുരുവായൂർ: “പതുക്കെ പോയാൽ മതി. എത്തിയാൽ വിളിക്കണേ... പിന്നാലെ ഞങ്ങളെത്തും'- താലികെട്ടിനുശേഷം സൈക്കിളിൽ തിരികെപ്പോകുന്ന വരനോട് വധുവിന്റെ കരുതൽ. ഗുരുവായൂരിൽ ഞായറാഴ്ച നടന്ന 'സൈക്കിൾ കല്യാണം' പരിസ്ഥിതി സൗഹൃദസന്ദേശത്തിലേക്ക് ചവിട്ടിക്കയറുന്നതായി. കോയമ്പത്തൂർ സ്വദേശിയായ വരൻ ശിവസൂര്യൻ 150 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഗുരുവായൂരിലെത്തിയത്. കണ്ണൂർ സ്വദേശിനിയായ അഞ്ജനയുമായുള്ള വിവാഹം രാവിലെ ഒമ്പതരയ്ക്കും പത്തിനുമിടയിലുള്ള മുഹൂർത്തത്തിൽ നടന്നു. താലികെട്ടിനുശേഷം വരൻ സൈക്കിളിൽത്തന്നെ കോയമ്പത്തൂരിലേക്ക് മടങ്ങി. അവിടെ എത്തുന്ന നേരം കണക്കാക്കി വധുവും ബന്ധുക്കളും പിന്നാലെ കാറിലും പോയി.

കോയമ്പത്തൂർ തൊണ്ടമൂത്തൂർ സെന്തിൾ രാമന്റെയും ജ്യോതിമണിയുെടയും മകനാണ് ശിവസൂര്യൻ. കണ്ണൂർ വണ്ണാടത്ത് ശശിയുടെയും പ്രീതയുടെയും മകളാണ് അഞ്ജന. രണ്ടിടത്തുനിന്നുമുള്ള ബന്ധുക്കളായി അമ്പതിലേറെപ്പേർ കല്യാണത്തിൽ പങ്കെടുക്കാനെത്തി. ദേവസ്വത്തിന്റെ കൗസ്തുഭം ഗസ്റ്റ് ഹൗസിലായിരുന്നു വിവാഹസദ്യ. അതുകഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നോടെ വരനും വധുവും പോകാനുള്ള ഒരുക്കമായി.





വരന്റെ 'കല്യാണവണ്ടി'യായ സൈക്കിൾ, സുഹൃത്തുക്കൾ കൗസ്തുഭത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്നു. ശിവസൂര്യൻ സൈക്കിളിൽ കയറി. അഞ്ജന കൈവീശി യാത്രയാക്കി. താലികെട്ട് കഴിഞ്ഞ് വരന്റെകൂടെ പോകാൻ കഴിയാത്തതിൽ വിഷമമുണ്ടോയെന്ന് അവിടെ കൂടിയവരിൽ പലരും അഞ്ജനയോടു ചോദിച്ചു. പരിസ്ഥിതി പ്രവർത്തകൻകൂടിയായ അദ്ദേഹത്തിന്റെ നല്ലൊരു തീരുമാനത്തിന് എന്തിന് എതിരുനിൽക്കണമെന്നായിരുന്നു അഞ്ജനയുടെ മറുപടി. സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരുന്നെങ്കിൽ താനും കൂടെ പോകുമായിരുന്നെന്നും അഞ്ജന പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് ശിവസൂര്യനും അഞ്ച് കൂട്ടുകാരും കോയമ്പത്തൂരിൽനിന്ന് സൈക്കിളിൽ ഗുരുവായൂരിലെത്തിയത്.

Content Highlights: eco friendly cycle marriage guruvayoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented