ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂട്ടിരിക്കും; ഗിരീഷിന് ശസ്ത്രക്രിയ ഇന്ന്


image
ശിവകുമാര്‍ ഗിരീഷിനൊപ്പം ആശുപത്രിയില്‍

തൃശ്ശൂര്‍: ഭിന്നശേഷിക്കാരനായ മകന് അടിയന്തര ശസ്ത്രക്രിയ വേണം. കൂട്ടിരിക്കാന്‍ പോയ മകള്‍ കോവിഡ് പോസിറ്റീവ്. ആശുപത്രിയില്‍ മകനൊപ്പം ആരു നില്‍ക്കുമെന്ന ആശങ്കയിലായ വൃദ്ധദമ്പതിമാര്‍ക്ക് തുണയായത് പൂത്തോളിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നന്മ.

തൃശ്ശൂര്‍ പൂത്തോള്‍ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിക്കിഴി ചള്ളയില്‍ കുടുംബാംഗമായ ഗിരീഷി (42) നെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞദിവസം അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴുത്തിന് പിന്നിലുള്ള മുഴയില്‍ അണുബാധയുണ്ടായതിനാല്‍ പെട്ടെന്ന് ശസ്ത്രക്രിയ ചെയ്ത് നീക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഓട്ടിസം ബാധിതനായ ഗിരീഷിനൊപ്പം കൂട്ടിരിക്കാനെത്തിയ സഹോദരിക്ക് പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവാണെന്നറിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ശാരീരിക പ്രശ്‌നങ്ങളുമുള്ള ഗിരീഷിന്റെ കൂടെ ആരെങ്കിലുമില്ലാതെ ശസ്ത്രക്രിയ നടത്താനും ബുദ്ധിമുട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബത്തിന്റെ നിസ്സഹായത അറിഞ്ഞ ഡി.വൈ.എഫ്.ഐ. പൂത്തോള്‍ യൂണിറ്റ് സഹായവുമായി മുന്നോട്ടുവന്നു. പൂത്തോള്‍ യൂണിറ്റ് അംഗം ശിവകുമാര്‍ കൂട്ടിരിപ്പുകാരനായെത്തി. ശസ്ത്രക്രിയ ശനിയാഴ്ച നടക്കും.

ഗിരീഷിനെ ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുന്നതു വരെ പൂത്തോള്‍ യൂണിറ്റിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂട്ടിരിപ്പുകാരായെത്തും. സഹോദരി കോവിഡ് നെഗറ്റീവായി തിരിച്ചെത്തും വരെ യുവാവിനെ സംരക്ഷിക്കുമെന്ന് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

content highlights: dyfi extends helping hand to differently abled man who is undergoing for surgery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented