65-ാം വയസ്സിൽ ഡോ. അബ്ദുള്ളക്കുട്ടിക്ക് പഞ്ചാരിയിൽ അരങ്ങേറ്റം


ഉണ്ണി ശുകപുരം

ആദ്യനാളുകളിൽ രണ്ടുവർഷത്തോളമായി ഏഴുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കൊപ്പം ഗുരുമുഖത്തുനിന്ന് തക്കിട തരികിട കൊട്ടിപ്പഠിച്ചെങ്കിലും കോവിഡ് വന്നതോടെ പഠനം ഓൺലൈനിലായി.

Dr. Abdullakkutty
ഡോ. അബ്ദുള്ളക്കുട്ടി മേളം കൊട്ടുന്നു

എടപ്പാൾ: ബാല്യംമുതൽ ചെണ്ടയുടെ ആസുരതാളം മനസ്സിൽ കൊണ്ടുനടന്ന ഡോ. കോലക്കാട്ട് അബ്ദുള്ളക്കുട്ടിക്ക് അതു പഠിക്കാനായത് 65-ാം വയസ്സിലാണ്. പഠനവും ഡോക്ടറായുള്ള സേവനവുമെല്ലാം കഴിഞ്ഞ് ഔദ്യോഗികതിരക്കുകളൊഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ മനസ്സിൽ പൊടിപിടിച്ചു കിടന്ന മേളക്കോൽ തപ്പിയെടുത്തു.

രണ്ടുവർഷത്തെ പരിശീലനത്തിനൊടുവിൽ കൊച്ചുകുട്ടികൾക്കൊപ്പം ക്ഷേത്രനടയിൽ പഞ്ചാരിമേളം കൊട്ടിയപ്പോൾ കലയ്ക്കുമുന്നിൽ പദവിയോ പ്രായമോ മതമോ ഒന്നും തടസ്സമല്ലെന്ന സാക്ഷ്യപ്പെടുത്തൽ കൂടിയായി അത്.

ബാല്യത്തിൽ എടപ്പാൾ തലമുണ്ട ക്ഷേത്രത്തിലെ കൊട്ടും വാദ്യവും പൂരവുമൊക്കെ കണ്ടുവളർന്ന അബ്ദുള്ളക്കുട്ടി ബിരുദപഠനത്തിനായി ക്രൈസ്റ്റ് കോളേജിലെത്തിയപ്പോൾ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആഘോഷദിനങ്ങളിലെ മേളം മനസ്സിൽക്കയറി. പിന്നീട് തൃശ്ശൂരിലും കോട്ടയ്ക്കൽ ആയുർവേദാശുപത്രിയിലുമെല്ലാം ഡോക്ടറായി സേവനമനുഷ്ഠിച്ച കാലത്തും കലകളോടടുത്തു. കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവങ്ങൾ ആ മോഹത്തിന് ചിറകേകി. അവസരമൊത്തുവന്നാൽ ചെണ്ടയിൽ ഒരു കൈ നോക്കണമെന്ന് അന്ന് മനസ്സിൽ കുറിച്ചിട്ടിരുന്നു. വിശ്രമജീവിതത്തിലേക്കു നീങ്ങിയതോടെയാണ് തായമ്പക കലാകാരൻ ശുകപുരം ദിലീപ് നടത്തുന്ന നാദബ്രഹ്മം കലാക്ഷേത്രത്തിലെ ചെണ്ടപഠന ക്ലാസിലെത്തിയത്.

ആദ്യനാളുകളിൽ രണ്ടുവർഷത്തോളമായി ഏഴുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കൊപ്പം ഗുരുമുഖത്തുനിന്ന് തക്കിട തരികിട കൊട്ടിപ്പഠിച്ചെങ്കിലും കോവിഡ് വന്നതോടെ പഠനം ഓൺലൈനിലായി. രണ്ടു വർഷത്തിനുശേഷം കൊള്ളന്നൂർ കുന്നത്തുകാവ് ഭഗവതിക്കുമുന്നിൽ കുട്ടികൾക്കൊപ്പം പഞ്ചാരി മേളത്തിൽ അരങ്ങേറ്റവും നടത്തി. ഭാര്യ പൊന്നാനി എം.ഇ.എസ്. കോളേജ് ജിയോളജി വിഭാഗം മേധാവി ആയിഷയും മകൻ തൃച്ചി എയർപോർട്ട് അതോറിറ്റി അസി. മാനേജർ ഹാരിസ് അബ്ദുള്ളയും ബി.ടെക് പൂർത്തിയാക്കിയ മകൾ ഹിബ അബ്ദുള്ളയുമെല്ലാം പിതാവിന്റെ വാദ്യകമ്പത്തിനൊപ്പം നിൽക്കുന്നവരാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented