1994-95 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് ഒന്നിച്ചു; വീടില്ലാത്ത കൂട്ടുകാരന് വീടൊരുങ്ങി


• ദിനേശന് സഹപാഠികളൊരുക്കിയ വീട്

വളയം: സഹപാഠിക്ക് സ്നേഹവീടൊരുക്കിനൽകി വിദ്യാർഥിക്കൂട്ടായ്മ. വളയം ഗവ. ഹയർസെക്കൻഡറി സ്കൂൾ 1994-95 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് വാട്സാപ്പ് കൂട്ടായ്മയാണ് യുവാവിന് സ്നേഹവീട് നിർമിച്ചുനൽകിയത്.

ബാച്ച് രണ്ടുവർഷംമുന്നേ പൂർവവിദ്യാർഥിസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചെങ്കിലും അപ്രതീക്ഷിതമായി ലോക്ഡൗൺ വന്നതോടെ അത് മുടങ്ങി. എന്നാൽ, കൊറോണക്കാലത്ത് സമൂഹസേവനരംഗത്ത് ഈ കൂട്ടായ്മ സജീവമായിരുന്നു. ഇതിനിടെയാണ് കൂടായ്മയിലെ നിറസാന്നിധ്യമായ വളയം സ്വദേശി ഒന്തംപറമ്പത്ത് ദിനേശന് വീടില്ലെന്ന കാര്യം ഇവർക്ക് മനസ്സിലായത്. ഇതോടെ ദിനേശനെ സഹായിക്കാൻ സുഹൃത്തുക്കൾ രംഗത്തുവരികയായിരുന്നു. കൂട്ടായ്മയിലെ ഓരോ അംഗങ്ങളും തങ്ങളാൽ കഴിയുന്ന തുക സ്വരൂപിച്ച് വീടുനിർമാണം ആരംഭിക്കുകയായിരുന്നു.

ചില ഉദാരമതികളുടെ സഹായംകൂടിയായതോടെ വീടുനിർമാണം പൂർത്തിയായി. തുടർന്ന് ഞായറാഴ്ച സഹപാഠികളുടെ സാന്നിധ്യത്തിൽ ദിനേശനും കുടുംബവും പുതിയവീട്ടിൽ പാലുകാച്ചൽ നടത്തി താമസം തുടങ്ങി. വിദ്യാർഥിക്കൂട്ടായ്മയിലെ അംഗങ്ങളായ എ.കെ. ബിജിഷ, അജിന അമ്പാടി, പ്രമോദ് കൂട്ടായി, വി.പി. പവിത്രൻ, കെ.കെ. നികേഷ്, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

വീട് നിർമിക്കാനൊരുങ്ങി എൻ.എസ്.എസ്.

എടച്ചേരി: സഹപാഠിക്ക്‌ വീടുനിർമിച്ചുനൽകാൻ ഒരുങ്ങുകയാണ് ഇരിങ്ങണ്ണൂർ ഹയർസക്കൻഡറി സ്കൂൾ എൻ.എസ്.എസ്‌. യൂണിറ്റ്. കായപ്പനിച്ചി പുഴയോരത്ത് പഴകിവീഴാറായ കുടിലിൽ താമസിക്കുന്ന പത്താംക്ലാസ് വിദ്യാർഥിക്കാണ് വീടുനിർമിച്ചുനൽകുന്നത്. പ്രോഗ്രാം ഓഫീസർ എൻ.കെ. രാജീവന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ്. യൂണിറ്റ് തീരുമാനമെടുത്ത് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പ്രിൻസിപ്പൽ പി.കെ. ശശികുമാർ, എച്ച്.എം.കെ.എൻ. സിന്ധു, വാർഡംഗം സി.പി. ശ്രീജിത്ത്, പി.ടി.എ. പ്രസിഡൻറ് കുന്നുമ്മൽ രമേശൻ, മദർ പി.ടി.എ. പ്രസിഡൻറ് ഗ്രീഷ്മ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഫണ്ട് ശേഖരണം നടത്തി. മേയ് 31-ന്‌ വീടിന്റെ ശിലാസ്ഥാപനം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി നിർവഹിക്കും. സ്കൂൾ സ്റ്റാഫ്, മാനേജ്മെൻറ്, സംഭാവനയോടൊപ്പം എൻ.എസ്.എസ്. വൊളന്റിയർമാർ പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചിട്ടുണ്ട്.


Watch Video

Content Highlights: dinesh got home built by friends

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented