സഹപാഠികള്‍ക്കായി രണ്ടു വീട്, സ്‌കൂളിന് പടിപ്പുര; മാതൃകയായൊരു പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ 


ദീപാദാസ് 

ദളത്തിലെ അംഗങ്ങൾ സഹപാഠികൾക്കുള്ള വീട് നിർമാണത്തിനിടെ

തൃശ്ശൂര്‍: സഹപാഠികള്‍ക്കായി നിര്‍മിച്ചത് രണ്ട് വീടുകള്‍. സ്‌കൂളിന് പടിപ്പുര. മറ്റൊരു കൂട്ടുകാരിയുടെ വീട് പൂര്‍ത്തിയാക്കാനുള്ള പ്രയത്‌നത്തില്‍. ഒപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. ഇത് ദളം. സംഗമമല്ല, സേവനമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുന്ന പൂര്‍വവിദ്യാര്‍ഥികൂട്ടായ്മ. പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനപ്പുറം സന്നദ്ധസേവനം നടത്തുന്നതും ഈ കൂട്ടുകാര്‍ത്തന്നെ.

വടക്കാഞ്ചേരിക്കടുത്ത് ആര്യംപാടത്തുള്ള സര്‍വോദയ വി.എച്ച്.എസ്.എസിലെ 1992 എസ്.എസ്.എല്‍.സി. ബാച്ചുകാരുടെ കൂട്ടായ്മയായ ദളമാണ് വ്യത്യസ്തമായി ശ്രദ്ധേയരാകുന്നത്. ബാച്ചിലുണ്ടായിരുന്ന 143 പേരില്‍ 142 പേരും ഈ കൂട്ടായ്മയിലുണ്ട്. സജിത്ത് എം. നമ്പൂതിരി എന്ന കൂട്ടുകാരന്‍മാത്രം ജീവിച്ചിരിപ്പില്ല.



2017-ല്‍ ആണ് ദളം രൂപംകൊണ്ടത്. സംഗമത്തിനുമുന്‍പേ സ്‌കൂളിന് പടിപ്പുര നിര്‍മിച്ചുനല്‍കണമെന്നതും കൂട്ടായ്മയുടെ തീരുമാനമായിരുന്നു. 2017 ജൂണ്‍ അഞ്ചിന് തറക്കല്ലിട്ട പടിപ്പുര കാശുകൊടുത്ത് പണിയിപ്പിക്കേണ്ടെന്നുറപ്പിച്ച് കൂട്ടുകാര്‍ ശ്രമദാനത്തിനിറങ്ങി. വൈകീട്ട് ആറരയ്ക്കുശേഷം മാറിമാറിവന്ന് പണി നടത്തി. പങ്കെടുക്കാനാകാത്തവര്‍ 35 ദിവസം മാറിമാറി ഭക്ഷണം നല്‍കി. ജൂലായ് ഒമ്പതിന് ദളസംഗമത്തിന് തലേന്ന് പണി പൂര്‍ത്തിയായി. നറുക്കിട്ടെടുത്ത കൂട്ടുകാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നായിരുന്നു ആദ്യസംഗമം.

ഇപ്പോള്‍ ജനപ്രതിനിധിയായ മറ്റൊരു സഹപാഠിയുടെ പൂര്‍ത്തിയാക്കാനാകാത്ത വീടുനിര്‍മാണം ഏറ്റെടുത്തിരിക്കുകയാണ് ഈ കൂട്ടുകാര്‍. കഴിഞ്ഞ ഞായറാഴ്ച ഇതിനുള്ള ശ്രമദാനം തുടങ്ങി. പ്രളയകാലത്തും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സക്രിയമായിരുന്ന ഇവര്‍ കോവിഡ്കാലത്ത് വടക്കാഞ്ചേരി നഗരസഭയുടെ കിറ്റ് പാക്കിങ്ങിലും സഹകരിച്ചു. ഇതിനിടെ പ്രവര്‍ത്തനങ്ങളെല്ലാം ചേര്‍ത്ത് 'ദളമര്‍മരങ്ങള്‍' എന്ന സുവനീറും പ്രസിദ്ധീകരിച്ചു. 2020-ല്‍ സംഘടന ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തു. മിനി സി. ജോര്‍ജാണ് നിലവിലെ പ്രസിഡന്റ്. നിക്‌സണ്‍ പുത്തൂക്കര സെക്രട്ടറിയും.

Content Highlights: dalam student alumni assosiation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented