കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ, പാലക്കാട് പുലാപ്പറ്റ മൂച്ചിത്തറ പാറക്കുണ്ടിൽ ദാക്ഷായണിക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ വി.കെ. ശ്രീകണ്ഠൻ എം.പി. കൈമാറുന്നു.
പുലാപ്പറ്റ: അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂവണിഞ്ഞു. പൂമുഖത്തെ നിലവിളക്ക് തെളിയിച്ചശേഷം വി.കെ. ശ്രീകണ്ഠന്‍ എം.പി. താക്കോല്‍ കൈമാറിയപ്പോള്‍ പുലാപ്പറ്റ മൂച്ചിത്തറ പാലക്കുണ്ടില്‍ ദാക്ഷായണി കണ്ണുകളടച്ചു. പിന്നെ മുഖത്ത് ആശ്വാസത്തിന്റെ ചെറുപുഞ്ചിരി വിടര്‍ന്നു.
പരേതനായ മുരുകേശന്റെ ഭാര്യയാണ് ദാക്ഷായണി. മകളും പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. 2018-ലെ കനത്തമഴയില്‍ ഇവരുടെ പഴയവീട് നിലംപൊത്തിയതോടെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കുടിലിലായിരുന്നു താമസം. മഴ കനക്കുമ്പോള്‍ കഴിഞ്ഞ മുന്നുവര്‍ഷമായി ബന്ധുവീടുകളായിരുന്നു അഭയം.
പുലാപ്പറ്റ സേവാഭാരതി കമ്മിറ്റി, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് വയര്‍മെന്‍ അസോസിയേഷന്റെ പുലാപ്പറ്റയിലെ പ്രവര്‍ത്തകര്‍, പുലാപ്പറ്റ റിക്രിയേഷന്‍ ക്ലബ്ബ്-ദേശീയ വായനശാല എന്നിവയുടെ സഹകരണവും വീടുനിര്‍മാണത്തിനുണ്ടായി.
കുടുംബാംഗങ്ങളും ബന്ധുക്കളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് താക്കോല്‍ എം.പി. കൈമാറിയത്. തുടര്‍ന്നുനടന്ന യോഗത്തില്‍ മാതൃഭൂമി റീജണല്‍ മാനേജര്‍ എസ്. അമല്‍രാജ് അധ്യക്ഷനായി.
പഞ്ചായത്തംഗം സില്‍വിജോണ്‍, വയര്‍മെന്‍ അസോസിയേഷന്‍ കോങ്ങാട് യൂണിറ്റ് പ്രസിഡന്റ് കുളങ്ങര ശ്രീകുമാര്‍, പുലാപ്പറ്റ ദേശീയവായനശാല ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, സേവാഭാരതി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഖജാന്‍ജി പി.എ. സുരേന്ദ്രന്‍, മാതൃഭൂമി പ്രത്യേക ലേഖകന്‍ വി. ഹരിഗോവിന്ദന്‍, മാതൃഭൂമി മീഡിയ സൊലൂഷന്‍സ് (പ്രിന്റ്) സീനിയര്‍ മാനേജര്‍ ആര്‍.പി. മോഹന്‍ദാസ്, മാതൃഭൂമി കല്ലടിക്കോട് ലേഖകന്‍ സുജിത് പുലാപ്പറ്റ, വീട് നിര്‍മാണക്കമ്മിറ്റി പ്രസിഡന്റ് കെ. ചന്ദ്രമോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: dakshayani and family gets new home under ente veedu programme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..