ഭാര്യപോലും അറിയാതെ രാജ്കുമാറിന്റെ ചിതാഭസ്മം സിജോ സൂക്ഷിച്ചത് 2 വർഷം, ഒടുവിൽ താഹിറയിലൂടെ നാട്ടിലേക്ക്


സിജോ, ഭാര്യപോലും അറിയാതെയാണ് താമസിക്കുന്ന ഫ്‌ളാറ്റിൽ ചിതാഭസ്മം തുണിയിൽ പൊതിഞ്ഞുസൂക്ഷിച്ചത്. കോവിഡ് വന്നു മരിച്ചവരെ ബന്ധുക്കൾപോലും ഭയപ്പെടുന്ന സമയമായിരുന്നതാണ് കാരണം. കോവിഡിന്റെ രൂക്ഷത കുറഞ്ഞപ്പോഴാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്.

• സിജോ പോൾ ദുബായിൽ രാജ്കുമാറിന്റെ ചിതാഭസ്മം കോഴിക്കോട് സ്വദേശിനി താഹിറയ്ക്ക് കൈമാറുന്നു, ഇൻസൈറ്റിൽ രാജ്കുമാർ

കടുത്തുരുത്തി: സിജോ പോൾ ഒരിക്കലും കണ്ടിട്ടില്ല, രാജ്കുമാർ തങ്കപ്പനെ. സോഷ്യൽ മീഡിയ വഴിപോലും പരിചയപ്പെട്ടിട്ടില്ല. പക്ഷേ, രാജ്കുമാറിന്റെ ചിതാഭസ്മം രണ്ടുവർഷം സിജോ സൂക്ഷിച്ചു. അതും ദുബായിലെ തന്റെ മുറിയിൽ. ഒടുവിൽ അത് രാജ്കുമാറിന്റെ ബന്ധുക്കൾക്ക് മറ്റൊരാൾവഴി കൈമാറി. ചിതാഭസ്മം ദുബായിൽവെച്ച് താഹിറ കല്ലുമുരിക്കലിനാണ് കൈമാറിയിട്ടുള്ളത്. ജീവിതത്തിലും മരണത്തിലും മതങ്ങളുടെ സന്ദേശം ഒരുമയുടേതാണെന്നതിന് സാക്ഷ്യംകൂടിയാകുന്നു ഈ സംഭവം.

കന്യാകുമാരി സ്വദേശിയായിരുന്ന രാജ്കുമാർ തങ്കപ്പൻ (44) യു.എ.ഇ.യിലെ അജ്മാനിൽ ജോലിചെയ്യുമ്പോൾ 2020 മേയ് 13-ന് കോവിഡ് ബാധിച്ചുമരിച്ചു. ഏതാനുംനാൾ മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. അവിടെ ജോലിചെയ്തിരുന്ന പെരുവ സ്വദേശി സിജോ പോളിന് ഇവരെ അറിയില്ലായിരുന്നു. സിജോ മാവേലിക്കരയിലെയും രാജ്കുമാർ തമിഴ്‌നാട് കന്യാകുമാരിയിലെയും സി.എം.എസ്. സ്ഥാപനങ്ങളിൽ വ്യത്യസ്തകാലത്ത് പഠിച്ചിരുന്നു. ആ സ്ഥാപനത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് രാജ്കുമാറിന്റെ മരണം സിജോ അറിഞ്ഞത്. രാജ്കുമാറിന്റെ മക്കൾ വാട്‌സാപ്പ് ഗ്രൂപ്പ് വഴി സിജോയെ ബന്ധപ്പെട്ടു. എങ്ങനെയെങ്കിലും പിതാവിന്റെ ചിതാഭസ്മം നാട്ടിൽ എത്തിക്കണമെന്ന് അഭ്യർഥിച്ചു.

അൽ ഐനിലായിരുന്നു രാജ്കുമാറിന്റെ സംസ്‌കാരം. നാട്ടിൽനിന്ന് രേഖകൾ എത്തിച്ച് സിജോ ചിതാഭസ്മം കൈപ്പറ്റി. അന്ന് നേരിട്ട് നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിജോ, ഭാര്യപോലും അറിയാതെയാണ് താമസിക്കുന്ന ഫ്‌ളാറ്റിൽ ചിതാഭസ്മം തുണിയിൽ പൊതിഞ്ഞുസൂക്ഷിച്ചത്. കോവിഡ് വന്നു മരിച്ചവരെ ബന്ധുക്കൾപോലും ഭയപ്പെടുന്ന സമയമായിരുന്നതാണ് കാരണം. കോവിഡിന്റെ രൂക്ഷത കുറഞ്ഞപ്പോഴാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിഞ്ഞ സാമൂഹിക പ്രവർത്തക താഹിറ, ചിതാഭസ്മം നാട്ടിലെത്തിക്കാൻ സ്വയം മുന്നോട്ടുവരികയായിരുന്നു. താഹിറ അൽഐൻ ആരോഗ്യ വിഭാഗത്തിൽ ഓഡിയോളജിസ്റ്റാണ്. ഏറെ കടമ്പകൾ താണ്ടിയാണ് ചിതാഭസ്മം നാട്ടിലെത്തിക്കാൻ സർക്കാരിൽനിന്ന് അനുവാദം കിട്ടിയത്. ദുബായിൽവെച്ച് ഏറ്റുവാങ്ങിയ ചിതാഭസ്മം, താഹിറ കന്യാകുമാരിയിലെ രാജ്കുമാറിന്റെ വീട്ടിലെത്തിച്ച് മക്കൾക്ക് കൈമാറും. 39-കാരനായ സിജോ പോൾ ഞീഴൂർ കാട്ടാംമ്പാക്ക് വിളയംകോട് വാലയിൽ പത്രോസിന്റെയും ആലീസിന്റേയും മൂന്നാമത്തെ മകനാണ്. 12 വർഷമായി സിജോയുടെ കുടുംബം പെരുവയിലാണ് താമസം. തമിഴ്‌നാട് നാഗർകോവിൽ സ്വദേശിനിയായ ജാൻസിയാണ് സിജോയുടെ ഭാര്യ. അഡോർണ മകളാണ്.

Content Highlights: Covid victim's ashes to reach home from UAE 2 yrs after death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented