രഞ്ജിത്തിനും സനയ്ക്കും സ്നേഹത്തിന്റെ രാജ്യം പിറന്നു; മകള്‍ക്ക് 'ഇന്ത്യ' എന്ന് പേരിട്ടു


കെ.പി. അനിൽകുമാർ

രഞ്ജിത്തും സനയും മകൾ ഇന്ത്യയോടൊപ്പം

പുലിയന്നൂർ (പാലാ): ജൂലായ് പന്ത്രണ്ടാം തീയതിയാണ് രഞ്ജിത്ത് രാജനും ഭാര്യ സനയ്ക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് പേരിനായി രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല രഞ്ജിത്തിന്. മനസ്സിൽ ഉറപ്പിച്ച ആ പേര് തന്നെയിട്ടു ’ഇന്ത്യ’. എല്ലാ ഭാരതീയർക്കും ഇന്ത്യ എന്ന പേര് അഭിമാനമാകുമ്പോൾ മകൾക്കത് ഇരട്ടി അഭിമാനമാകട്ടെയെന്നും പ്രണയിച്ച് വിവാഹിതരായ ഈ ദമ്പതിമാർ പറയുന്നു.

പട്ടാളക്കാരനാകണമെന്നായിരുന്നു പുലിയന്നൂർ വലിയ മറ്റത്തിൽ രഞ്ജിത്തിന്റെ ആഗ്രഹം. വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം ഒൻപതാംക്ലാസിൽ പഠനം നിർത്തി. സൈനികൻ ആകാനോ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനോ സാധിച്ചില്ല എന്ന ചിന്ത രഞ്ജിത്തിനെ ഏറെ അലട്ടിയിരുന്നതായും പെൺകുഞ്ഞാണ് ജനിക്കുന്നതെങ്കിൽ കുട്ടിക്ക് ‘ഇന്ത്യ’ എന്ന് പേരിടണമെന്ന ആഗ്രഹം പറയുമായിരുന്നെന്ന് സനയും സാക്ഷ്യപ്പെടുത്തുന്നു.

കുഞ്ഞിന് ‘ഇന്ത്യ’ എന്ന് പേരിട്ടപ്പോൾ ചിലരൊക്കെ അവിശ്വാസത്തോടെ നോക്കിയെങ്കിലും ഇപ്പോൾ എല്ലാവരും ഈ പേര് ഇഷ്ടപ്പെടുകയാണെന്ന് സന പറയുന്നു. പാലാ സർക്കാർ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിൽ ജനനസർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി ഫോറം പൂരിപ്പിച്ചു നൽകിയപ്പോൾ കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്ത് ‘ഇന്ത്യ’ എന്നെഴുതി. അത് ദേശീയത എഴുതാനുള്ള കോളമല്ലെന്നായിരുന്നു നഴ്സിന്റെ മറുപടി - പാലായിലുള്ള സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലിനോക്കുന്ന രഞ്ജിത്ത് ചിരിച്ചുകൊണ്ടുപറഞ്ഞു.

ഡ്രൈവറായും ഫിലിം റിപ്രെസെന്റേറ്റീവായും ജോലി ചെയ്തു വരുന്നതിനിടെയാണ് ചാലക്കുടി ഇലവത്തുങ്കൽ സാബുജോസഫ് -സജിനി സാബു ദമ്പതിമാരുടെ മകൾ സനയെ കണ്ടുമുട്ടിയത്. രണ്ടു സമുദായത്തിൽപ്പെട്ടവരായതിനാൽ സനയുടെ വീട്ടുകാർക്ക് ഇഷ്ടമായില്ല. രഞ്ജിത്തിന്റെ വീട്ടിൽ അമ്മയും എതിര് പറഞ്ഞു. വീട്ടിൽനിന്ന് മാറി അമ്മ ചേച്ചിയുടെ കൂടെ പോയി. എങ്കിലും എതിർപ്പുകളെ അവഗണിച്ച് 2021 ഒക്ടോബർ 31-ന് കോട്ടയം ചോഴിയക്കാട്ട് അമ്പലത്തിൽ സനയെ വിവാഹം കഴിച്ചു.

ഇന്ത്യ എന്ന വികാരം നമ്മെയെല്ലാം ചേർത്തു നിർത്തുന്നതു പോലെ കുഞ്ഞിന് ‘ഇന്ത്യ’ എന്നുപേരിട്ടതിലൂടെ അമ്മയുടെ തിരിച്ചുവരവും സനയുടെ വീട്ടുകാരുമായി ഒന്നിച്ചുചേർന്ന് ഒരുമയോടെയുള്ള ജീവിതവുമാണ് ആഗ്രഹിക്കുന്നതെന്നും രഞ്ജിത്ത് പറയുന്നു. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകി മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം രാജ്യസ്നേഹിയായി വളർത്തണം.

ഇപ്പോൾ കടപ്പാട്ടൂർ അമ്പലത്തിനു സമീപമുള്ള വാടകവീട്ടിൽ ചൊവ്വാഴ്ചയായിരുന്നു നാമകരണച്ചടങ്ങ്. രാജ്യം എഴുപതിയഞ്ചാം സ്വതന്ത്ര ദിനാഘോഷത്തിനായി ഒരുങ്ങുമ്പോൾ ജാതിയും മതവും വേർതിരിക്കാത്ത ഒരുമ ഉറപ്പാക്കുന്ന ഇന്ത്യയെ സ്വപ്നം കാണുകയാണിവർ.

Content Highlights: couple named their daughter 'India'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented