വിദ്യാർഥികൾ നട്ടുവളർത്തിയ ചോളം വിദ്യാർഥികൾക്ക്; പൊരിയാക്കി നൽകി അധ്യാപകർ


വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ അങ്കണത്തിൽ വിളഞ്ഞ ചോളം, ചോളാപ്പൊരിയാക്കി വിദ്യാർഥികൾക്കു നൽകുന്നതിന്റെ ഉദ്ഘാടനം കുന്ദമംഗലം ബി.പി.സി. പി.കെ. മനോജ് കുമാർ നിർവഹിക്കുന്നു

മുക്കം: സ്കൂൾമുറ്റത്ത് വിദ്യാർഥികൾ നട്ടുവളർത്തി വിളവെടുത്ത ചോളം വിദ്യാർഥികൾക്ക് പൊരിയാക്കി നൽകി അധ്യാപകർ. വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി.സ്കൂളിന്റെ അങ്കണത്തിൽ വിളഞ്ഞ ചോളമാണ് പൊരിയാക്കി വിദ്യാർഥികൾക്കു നൽകിയത്.

നൂറുദിവസത്തിലേറെ സ്കൂൾ അങ്കണത്തിന് ഹരിതശോഭ നൽകിയ ചോളംകൃഷി കഴിഞ്ഞദിവസം ലിന്റോ ജോസഫ് എം.എൽ.എ.യാണ് വിളവെടുത്തത്. പറിച്ചെടുത്ത് ഉണക്കി കുട്ടികൾക്കു മുമ്പിൽവെച്ച് ചോളാപ്പൊരിയാക്കുകയായിരുന്നു.



ചോളാപ്പൊരി കച്ചവടം നടത്തുന്ന ഉസൈൻ അരീക്കലിന്റെ സഹായവും ലഭിച്ചതോടെ കുട്ടികൾക്ക് പുതിയ അനുഭവമായി. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ചോളാപ്പൊരിയും വീടുകളിൽ നട്ടുവളർത്തുന്നതിനായി ചോളത്തിന്റെ വിത്തും വിതരണംചെയ്തു. വിതരണോദ്ഘാടനം കുന്ദമംഗലം ബി.പി.സി. പി.കെ. മനോജ്കുമാർ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ജിജോ തോമസ്, ജിൽസ് തോമസ്, ഡോൺ ജോസ്, കെ.ജെ. ഷെല്ലി സിസ്റ്റർ ജെയ്സി ജെയിംസ്, കെ.പി. പ്രജിത, സ്കൂൾലീഡർ പി. നഷ എന്നിവർ സംസാരിച്ചു. സ്കൂൾ കൃഷിയിടത്തിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും മുളങ്കൂട്ടങ്ങളുമെല്ലാം പരിപാലിച്ചുവളർത്തുന്ന വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിനെ ഹരിതകേരളം മിഷൻ ഹരിതവിദ്യാലയം പുരസ്കാരം നൽകി ആദരിച്ചിരുന്നു.

Content Highlights: Corn farming in school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented