പൊറോട്ട വീശിയടിച്ച് എം.എൽ.എ.; ജീവിതം ഇരുളിലായ രാജേഷിനായി കൈകോർത്ത് നാട്


മേളയ്ക്കെത്തിയ എച്ച്. സലാം എം.എൽ.എ. പാചകപ്പുരയിൽ പൊറോട്ടയടിച്ച് സാന്ത്വനം പ്രവർത്തകർക്ക് ആവേശം പകർന്നു. ചേന്നങ്കരി വാണിയപുരയ്ക്കൽ രാജേഷും(37) കുടുംബവും വാടയ്കലിൽ വാടകയ്ക്കാണു താമസം.

രാജേഷിന്റെ കുടുംബത്തിനു വീടുനിർമിക്കാൻ സാന്ത്വനം കൂട്ടായ്മ നടത്തിയ ഭക്ഷ്യമേളയിൽ പൊറോട്ടയടിക്കാർക്കൊപ്പംകൂടിയ എച്ച്. സലാം എം.എൽ.എ.

പുന്നപ്ര: നട്ടെല്ലുതകർന്നു ജീവിതം ഇരുളിലായ രാജേഷിന്റെ കുടുംബത്തിനു സാന്ത്വനമേകാൻ വാടയ്ക്കലിൽ നടത്തിയ ഭക്ഷ്യമേളയിൽ കാരുണ്യത്തിന്റെ പ്രവാഹം.

സാന്ത്വനം കൂട്ടായ്മയൊരുക്കിയ മേളയിൽ നൂറുകണക്കിനാളുകളാണു പങ്കാളികളായത്. മേളയ്ക്കെത്തിയ എച്ച്. സലാം എം.എൽ.എ. പാചകപ്പുരയിൽ പൊറോട്ടയടിച്ച് സാന്ത്വനം പ്രവർത്തകർക്ക് ആവേശം പകർന്നു. ചേന്നങ്കരി വാണിയപുരയ്ക്കൽ രാജേഷും(37) കുടുംബവും വാടയ്കലിൽ വാടകയ്ക്കാണു താമസം. നിർമാണത്തൊഴിലാളിയായ ഇദ്ദേഹത്തിന് മൂന്നുകൊല്ലംമുൻപ് കെട്ടിടത്തിൽനിന്നുവീണ് നട്ടെല്ലിനു ഗുരുതരപരിക്കേറ്റു.



മൂന്നുവർഷത്തോളമായി കിടക്കയിലായ രാജേഷിന്റെ വീടിന്റെ നിർമാണം പൂർത്തീകരിക്കാനാണ് കളർകോട് ഗുരുമന്ദിരം വാർഡിലെ ഒരുപറ്റം യുവജനങ്ങളുടെ കൂട്ടായ്മയായ സാന്ത്വനം ഭക്ഷ്യമേളയൊരുക്കിയത്. കൗൺസിലർ രമ്യാ സുർജിത്ത് രക്ഷാധികാരിയും ജെ. രാമചന്ദ്രൻ, കെ. സിനു, ആർ. രാജേഷ്, ജാസ്മിൻ മാർട്ടിൻ, സി.ജെ. യേശുദാസ് എന്നിവർ ഉൾപ്പെട്ട സംഘം വാടയ്ക്കൽ ഗുരുമന്ദിരം ജങ്ഷനുസമീപമാണ് ഭക്ഷ്യമേള നടത്തിയത്. ഞായറാഴ്ച രാവിലെയാരംഭിച്ച മേള രാത്രിവരെ നീണ്ടു. ചപ്പാത്തി, പൊറോട്ട, നെയ്ച്ചോറ്, ചിക്കൻ, ബീഫ്, വെജിറ്റബിൾ കറികൾ എന്നിവ മേളയിലുണ്ടായിരുന്നു. മുൻമന്ത്രി ജി. സുധാകരൻ, നഗരസഭാധ്യക്ഷ സൗമ്യാരാജ് തുടങ്ങിയവരും മേളയ്‌ക്കെത്തി.

Content Highlights: charity - mla h salam making paratha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented