'നിങ്ങളുടെ ചന്തു ഇവിടെ നിൽപ്പുണ്ട്!'; 'പത്ര'ത്തിൽ വന്ന ചന്തുവിനെ തിരിച്ചറിഞ്ഞ വായനക്കാരന്റെ വിളി


നഗരത്തിന്റെ മുക്കിലും മൂലയിലും ഷീബയും കുടുംബവും ചന്തുവിനെ തിരഞ്ഞു. സമൂഹമാധ്യമങ്ങൾ വഴിയും അവർ തിരച്ചിൽ തുടർന്നു. ഒടുവിൽ അവസാന പ്രതീക്ഷയായി 'മാതൃഭൂമി' ദിനപത്രത്തിൽ പരസ്യം കൊടുക്കുകയായിരുന്നു.

മാതൃഭൂമിയിൽ കഴിഞ്ഞ ദിവസം നൽകിയ പരസ്യം, ഷീബാ വർഗീസ്, ചന്തു എന്ന വളർത്തുനായയ്ക്കൊപ്പം

തിരുവനന്തപുരം: 'താങ്ക്‌സ് എ ലോട്ട് ടു മാതൃഭൂമി. യു മേഡ് ഇറ്റ് ഹാപ്പൻ'-ഷീബാ വർഗീസിന്റെ ഈ വാക്കുകളിലുണ്ട് സ്നേഹത്തിന്റെ നനവ്. കാണാതായ ചന്തു എന്ന വളർത്തുനായയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കേദാരം മൂലവിളാകം ലെയ്നിലെ ഷീബയുടെ വീട്.

ഒറ്റക്കോളത്തിലെ ആ ചെറുപരസ്യം മാതൃഭൂമിയിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ചന്തു തിരിച്ചെത്തിയത്. വ്യാഴാഴ്ചത്തെ പത്രത്തിലാണ് ചന്തുവിന്റെ ചിത്രവുമായി 'കാണ്മാനില്ല' എന്ന പരസ്യം മാതൃഭൂമിയിൽ വന്നത്. രാവിലെ ഒൻപതു മണിയോടെ പരസ്യത്തിൽ കൊടുത്തിരുന്ന ഫോൺനമ്പറിലേക്ക് ഒരു മൃഗസ്നേഹിയുടെ വിളിയെത്തി. 'നിങ്ങളുടെ ചന്തു പി.എം.ജിക്കു സമീപം നിൽപ്പുണ്ട്!'

നാലുദിവസം മുൻപാണ് ചന്തുവിനെ കാണാതായത്. നഗരത്തിന്റെ മുക്കിലും മൂലയിലും ഷീബയും കുടുംബവും ചന്തുവിനെ തിരഞ്ഞു. സമൂഹമാധ്യമങ്ങൾ വഴിയും അവർ തിരച്ചിൽ തുടർന്നു. ഒടുവിൽ അവസാന പ്രതീക്ഷയായി 'മാതൃഭൂമി' ദിനപത്രത്തിൽ പരസ്യം കൊടുക്കുകയായിരുന്നു. ഷീബാ വർഗീസിന്റെ അച്ഛനും പ്ലാനിങ്‌ ബോർഡ് അഡീഷണൽ ഡയറക്ടറുമായിരുന്ന ബഞ്ചമിൻ ജോസഫ്, 17 വർഷം മുൻപ് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ മൂന്നുമാസമായിരുന്നു ചന്തുവിന്റെ പ്രായം. അന്നുമുതൽ കുടുംബത്തിലെ ഒരംഗമായി മാറി ജർമൻ ഷെപ്പേഡ് ക്രോസ് ഇനത്തിൽപ്പെട്ട നായ.

'കഴിഞ്ഞ വർഷമാണ് അച്ഛൻ മരിച്ചത്. മരിക്കുന്നതിനു തൊട്ടുമുൻപ് അച്ഛൻ ചോദിച്ചത് ചന്തുവിനെ ഇനി ആര് നോക്കും എന്നായിരുന്നു'- എസ്.ബി.ഐ.യിൽനിന്ന് എ.ജി.എം. ആയി വിരമിച്ച ഷീബാ വർഗീസിന്റെ വാക്കുകളിലുണ്ട് സ്നേഹത്തിന്റെ ആഴം.

ഷീബയുടെ മക്കളായ ആദിത്യനും അതുലുംവരെ നീളുന്നു ആ സ്നേഹച്ചങ്ങല. ഷീബയും കുടുംബവും പട്ടത്താണ് താമസം. മൂലവിളാകത്തെ കുടുംബവീട്ടിൽ ചന്തു മാത്രമാണ് 'താമസം'. അവനെ നോക്കാൻ ഒരു ജോലിക്കാരനെയും ഏർപ്പാടാക്കിയിട്ടുണ്ട്. നാലുദിവസം മുൻപ് ജോലിക്കാർ ഗേറ്റ് തുറന്നപ്പോൾ പുറത്തുചാടിയതാണ് നായ.

Content Highlights: chandu - missing dog found at thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented