'അന്നത്തെ കുട്ട്യോളൊക്കെ ഇപ്പൊ വല്യ ആൾക്കാരായി'; മൂന്നര പതിറ്റാണ്ടായി വെച്ചുവിളമ്പുന്ന സ്നേഹം


ഓരോദിവസവും ആയിരത്തിലേറെ കുട്ടികൾക്കാണ് ഇവർ അന്നംവിളമ്പുന്നത്. ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ് എരുമപ്പെട്ടി സ്കൂൾ. അരിയെത്ര വേണം കറിക്കെത്ര അരിയണം എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമൊന്നുമുണ്ടാകില്ല. എന്നാൽ മുഴുവൻ കുട്ടികളുടെ വിശപ്പകറ്റാനുള്ളതെപ്പോഴും ഈ അടുക്കളയിലുണ്ടാകും.

• എരുമപ്പെട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്ന ചന്ദ്രികയും അമലുവും

എരുമപ്പെട്ടി: ‘അന്നത്തെ കുട്ട്യോളൊക്കെ ഇപ്പോ വല്യ ആൾക്കാരായി. കഞ്ഞീം പയറും വിളമ്പിയിരുന്ന കാലത്ത് കൊറേ കുട്ടികളുടെ മുഖത്ത് വിശപ്പിന്റെ വിളി കാണാമായിരുന്നു. ഇടയ്ക്കൊന്ന് ക്ലാസീന്ന് വിടുമ്പോ പലരും എത്തിനോക്കും. വെന്തോന്നറിയാനാകും. ചില കുട്ട്യോൾ സഹായികളുമാകും. അന്നാരും വന്ന് ചീത്ത പറയൊന്നൂല്യ. ഇന്നാച്ചാൽ ഏതേലും കുട്ട്യോളെ സഹായികളായി അടുക്കളേ കണ്ടാ പിന്നെ പുലിവാലാകും’ -എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അടുക്കളയിലെ താരങ്ങളായ ചന്ദ്രികയും അമലുവും പോയകാലം ഓർത്തെടുക്കുകയാണ്.

സ്‌കൂളിന്റെ അടുക്കള 35 വർഷമായി ഇവരുടെ കൈകളിലാണ്. ഓരോദിവസവും ആയിരത്തിലേറെ കുട്ടികൾക്കാണ് ഇവർ അന്നംവിളമ്പുന്നത്. ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ് എരുമപ്പെട്ടി സ്കൂൾ. അരിയെത്ര വേണം കറിക്കെത്ര അരിയണം എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമൊന്നുമുണ്ടാകില്ല. എന്നാൽ മുഴുവൻ കുട്ടികളുടെ വിശപ്പകറ്റാനുള്ളതെപ്പോഴും ഈ അടുക്കളയിലുണ്ടാകും.

ഇരുവരും ഇരുപത്തെട്ടാം വയസ്സിലാണ് ഒരുമിച്ച് സ്കൂളിലെ പാചകപ്പുരയിലെത്തുന്നത്. സ്കൂൾ കുട്ടികളെക്കാളും കൃത്യതയോടെയാണ് ഇവരുടെ ഹാജർ. വിറകടുപ്പിൽനിന്ന് ഈയിടെ മോചനമായി. ഇപ്പോൾ അരി വേവിക്കാൻ മാത്രമേ വിറകുള്ളൂ. പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ സ്റ്റീമർ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

ദിവസക്കൂലിയിലാണ് ജീവിതം. ആനുകൂല്യങ്ങൾക്കൊന്നും അർഹരല്ല. സ്‌കൂളില്ലെങ്കിൽ കൂലി മുടങ്ങും. ജീവിതം വഴിമുട്ടും. കോവിഡ് കാലത്ത് ദീർഘനാളിലെ അടച്ചിടലിൽ പ്രതിഷേധങ്ങളുയർന്നപ്പോഴാണ് ചെറിയ സഹായങ്ങൾ ലഭിച്ചത്. പിരിഞ്ഞുപോകുമ്പോഴും ആനുകൂല്യങ്ങളൊന്നുമുണ്ടാകില്ല. സ്‌കൂൾ അധികൃതർ സ്പോൺസർമാരെ കണ്ടെത്തി കുട്ടികൾക്ക് ചില ദിവസങ്ങളിൽ ബിരിയാണി നൽകും. ബിരിയാണിയാണെന്നറിയുമ്പോൾ കുട്ടികളുടെ മുഖത്ത് വിരിയുന്ന സന്തോഷം. അതിലും വലിയ സന്തോഷം ഞങ്ങൾക്കുമില്ല - ചന്ദ്രികയും അമലുവും പറയുന്നു.

Content Highlights: chandrika and mallu - 35 years of service in school kitchen

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented